വൻ അപകടം: മുഖാമുഖം കൂട്ടിയിടിച്ച്‌ പാസഞ്ചര്‍ ട്രെയിനുകള്‍, ലോക്കോ പൈലറ്റ് ഉൾപ്പെടെ4 പേര്‍ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്ക് പരിക്ക്,

വൻ അപകടം: മുഖാമുഖം കൂട്ടിയിടിച്ച്‌ പാസഞ്ചര്‍ ട്രെയിനുകള്‍, ലോക്കോ പൈലറ്റ് ഉൾപ്പെടെ4 പേര്‍ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്ക് പരിക്ക്,

കെയ്റോ: ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ നാല് മരണം.തെക്കൻ കെയ്റോയ്ക്ക് സമീപം ഗിസയില്‍ വച്ചുണ്ടായ അപകടത്തില്‍ 88 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്.രണ്ട് പാസഞ്ചർ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

നാല് ബോഗികളാണ് കൂട്ടിയിടിയുടെ ആഘാതത്തില്‍ പാളം തെറ്റിയത്. ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്. 150 ലേറെ പേർക്ക് സാരമായ പരിക്കേറ്റതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കഫിർ അമർ, അല്‍ റാഖാ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. 

ഗിസയില്‍ നിന്ന് ഫായോമിലേക്ക് പോവുകയായിരുന്ന തഹ്യ മിർ ട്രെയിനും കെയ്റോയില്‍ നിന്ന് അസ്വാനിലേക്ക് പോവുകയായിരുന്ന ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കൊല്ലപ്പെട്ടവരില്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉള്‍പ്പെടെയുള്ളവരുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. രണ്ട് ആഴ്ച മുൻപാണ് രണ്ട് ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ സ്പെയിനില്‍ 64 പേർ കൊല്ലപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network