തിരുവനന്തപുരം: കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷം രൂപയിൽനിന്ന് 15 ലക്ഷം രൂപയായി ഉയർത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
2026-27ലെ പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ച വർധന നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇൻഷുറൻസ് പരിരക്ഷ 20 ലക്ഷം രൂപയായി ഉയർത്തുക എന്ന ലക്ഷ്യത്തിന്റെ ആദ്യഘട്ടമായാണ് നിലവിലെ വർധന.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന തുടർപദ്ധതിയാണിത്. ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കുന്നത് മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും അപകടസമയത്ത് കൂടുതൽ സാമ്പത്തിക സുരക്ഷ നൽകും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.