കൊല്ലം: സംസ്ഥാനത്തിന്റെ സമുദ്രാധിഷ്ഠിത സാമ്പത്തിക വികസനം ലക്ഷ്യമിട്ടുള്ള മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി കൊല്ലം തുറമുഖത്തിന്റെ വികസനസാധ്യതകൾ വിലയിരുത്തി. തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം തുറമുഖം സന്ദർശിച്ച് നിലവിലെ സൗകര്യങ്ങളും വികസന സാധ്യതകളും പരിശോധിച്ചു.
തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ യു.കേൽക്കർ, കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ ജെറോമിക് ജോർജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചരക്കുനീക്ക ശേഷി വർധിപ്പിക്കൽ, ലോജിസ്റ്റിക് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, മറ്റ് തുറമുഖങ്ങളുമായും ഉൾനാടൻ ഗതാഗത ശൃംഖലയുമായും ബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയ സാധ്യതകളാണ് പരിശോധിച്ചത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലോജിസ്റ്റിക് വിപുലീകരണ കേന്ദ്രമായി കൊല്ലം തുറമുഖത്തെ വികസിപ്പിക്കാനുള്ള സാധ്യതയും സംഘം വിലയിരുത്തി. തുറമുഖത്ത് സ്ഥിരമായ ചരക്കുനീക്കം ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി.
2026–27ലെ പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ച അഞ്ചുവർഷത്തെ പദ്ധതിയാണ് മിഷൻ സമുദ്ര. വിഴിഞ്ഞം ഉൾപ്പെടെ സംസ്ഥാനത്തെ 18 ചെറുകിട തുറമുഖങ്ങളെയും ഉൾനാടൻ ജലഗതാഗത ശൃംഖലയെയും ഏകോപിപ്പിച്ച് കേരളത്തിന്റെ സമുദ്രവ്യാപാര-ഗതാഗത ശേഷി വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.