കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിൽ തള്ളി; നാലുപേർ അറസ്റ്റിൽ

കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിൽ തള്ളി; നാലുപേർ അറസ്റ്റിൽ

തെങ്കാശി: കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിലെ കൃഷിഭൂമിയിൽ തള്ളിയ സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാലിന്യം കൊണ്ടുപോകാൻ ഉപയോഗിച്ച ലോറിയും പിടിച്ചെടുത്തു.


തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിന് സമീപമാണ് മാലിന്യം തള്ളിയതായി കണ്ടെത്തിയത്. കേരളത്തിൽ നിന്നുള്ള മാലിന്യം അതിർത്തി കടത്തി തമിഴ്നാട്ടിൽ ഉപേക്ഷിക്കുന്നതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച മലയാളത്തിലുള്ള ഫ്ലക്സ് ബോർഡുകളും കേരളത്തിൽ വിൽക്കുന്ന മരുന്നുകളുടെ കുപ്പികളും അന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ലോറി ഡ്രൈവർ തിമ്മരാജ്, ഇടനിലക്കാരൻ വെള്ളദുരൈ എന്നിവരുൾപ്പെടെ നാലു തമിഴ്നാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. മാലിന്യം തള്ളുന്നതിന് ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

അതിർത്തി ചെക്ക് പോസ്റ്റുകളിലെ പരിശോധന ശക്തമാക്കുമെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും തെങ്കാശി പൊലീസ് അറിയിച്ചു. മാലിന്യത്തിന്റെ ഉറവിടവും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network