287 ദിവസത്തെ സമുദ്രയാത്ര പൂർത്തിയാക്കി ഐഎൻഎസ് സുദർശിനി കൊച്ചിയിൽ

287 ദിവസത്തെ സമുദ്രയാത്ര പൂർത്തിയാക്കി ഐഎൻഎസ് സുദർശിനി കൊച്ചിയിൽ

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ പായ്ക്കപ്പലായ ഐഎൻഎസ് സുദർശിനി 287 ദിവസം നീണ്ട സമുദ്രപര്യടനം പൂർത്തിയാക്കി കൊച്ചി നാവികത്താവളത്തിൽ തിരിച്ചെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 22,000 നോട്ടിക്കൽ മൈൽ സഞ്ചരിച്ച കപ്പൽ 11 രാജ്യങ്ങളിലെ 17 തുറമുഖങ്ങൾ സന്ദർശിച്ചു. 40 നാവികരാണ് കപ്പലിലുണ്ടായിരുന്നത്.


‘ലോകായൻ 2026’ എന്ന പേരിൽ നടത്തിയ പത്തുമാസത്തെ പര്യടനത്തിനിടെ വിവിധ രാജ്യങ്ങളിലെ നാവികസേനകളുമായും തുറമുഖങ്ങളുമായും ബന്ധം സ്ഥാപിക്കുന്നതിനൊപ്പം ഇന്ത്യയുടെ സമുദ്രപൈതൃകവും നാവികശേഷിയും അവതരിപ്പിക്കാനും സുദർശിനിക്ക് കഴിഞ്ഞു. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യവാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന അന്താരാഷ്ട്ര നാവിക പരിപാടികളിലും കപ്പൽ പങ്കെടുത്തു.

യാത്രയ്ക്കിടെ ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിട്ടതായി കപ്പലിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ദീർഘകാല സമുദ്രപര്യടനം പൂർത്തിയാക്കി മടങ്ങിയെത്തിയ നാവികരെ കുടുംബാംഗങ്ങളും നാവികസേനാ ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network