ഏറ്റുമാനൂരിൽ എംഡിഎംഎയുമായി യുവ ഡോക്ടർ അറസ്റ്റിൽ

ഏറ്റുമാനൂരിൽ എംഡിഎംഎയുമായി യുവ ഡോക്ടർ അറസ്റ്റിൽ

കോട്ടയം: ഏറ്റുമാനൂരിൽ എംഡിഎംഎയുമായി സ്വകാര്യ ക്ലിനിക്ക് നടത്തുന്ന യുവ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ അരുണോദയം പാറയിൽ അരുൺ മുരളീധരൻ (38) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 0.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.


ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘവും ഏറ്റുമാനൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.

ഏറ്റുമാനൂരിന് സമീപം സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു അറസ്റ്റിലായ ഡോക്ടർ. ലഹരിമരുന്നിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ലഹരിമരുന്നുകളുടെ ഉപയോഗവും വിതരണവും തടയുന്നതിനായി ജില്ലയിൽ പരിശോധനകൾ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. കേസിൽ നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network