ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ ജില്ലയിൽ യാത്രക്കാരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ഗുലാർ ബസാറിന് സമീപം പാലത്തിൽനിന്ന് ഏകദേശം 100 മീറ്റർ താഴ്ചയിലേക്കാണ് ബസ് പതിച്ചത്.


30 മുതൽ 35 വരെ യാത്രക്കാരുണ്ടായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വിവരം ലഭിച്ചയുടൻ സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റി.

തെഹ്‌രി ജില്ലാ മജിസ്‌ട്രേറ്റ് നിതിക ഖണ്ഡേൽവാളും പൊലീസ് സൂപ്രണ്ട് ശ്വേത ചൗബേയും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൊക്കയിലേക്ക് മറിഞ്ഞ ബസിനുള്ളിലും സമീപപ്രദേശങ്ങളിലും കുടുങ്ങിയവരെ കണ്ടെത്താൻ തിരച്ചിൽ നടത്തി.

അപകടത്തിന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network