ഡെങ്കിപ്പനി വ്യാപനം; കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസ് അടച്ചു

ഡെങ്കിപ്പനി വ്യാപനം; കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസ് അടച്ചു

തിരുവനന്തപുരം: ഒരാഴ്ചയ്ക്കിടെ 13 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസും ഹോസ്റ്റലുകളും താൽക്കാലികമായി അടച്ചു. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തേക്കാണ് അടച്ചിടാൻ തീരുമാനിച്ചത്.


രോഗം സ്ഥിരീകരിച്ചവരിൽ 10 വിദ്യാർഥിനികളും മൂന്ന് ജീവനക്കാരുമുണ്ട്. വിദ്യാർഥിനികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്തത്.

സർവകലാശാലാ അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് നടപടി തീരുമാനിച്ചത്. ക്ലാസുകൾ പൂർണമായും ഓൺലൈനായി നടത്താനും ക്യാംപസിലും ഹോസ്റ്റൽ പരിസരങ്ങളിലും ശുചീകരണവും ഫോഗിങ്ങും ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളും ജീവനക്കാരും കൊതുകുകടി ഒഴിവാക്കുന്നതിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network