81-ാം വയസ്സിൽ ബുക്കർ പുരസ്കാരം നേടി ജോൺ ഹാരിസൺ

81-ാം വയസ്സിൽ ബുക്കർ പുരസ്കാരം നേടി ജോൺ ഹാരിസൺ

ലണ്ടൻ: 2026ലെ ബുക്കർ പുരസ്കാരം ബ്രിട്ടീഷ് എഴുത്തുകാരൻ ജോൺ ഹാരിസണിന്. 81-ാം വയസ്സിൽ പുരസ്കാരം നേടിയതോടെ ബുക്കർ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ജേതാവെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. 'ദി എൻഡ് ഓഫ് എവരിതിങ്' എന്ന നോവലിനാണ് പുരസ്കാരം.

സാമൂഹിക വ്യവസ്ഥ തകർന്നതിന് ശേഷമുള്ള ഇംഗ്ലണ്ടിന്റെ പശ്ചാത്തലത്തിൽ രചിച്ച ഡിസ്റ്റോപ്പിയൻ ആക്ഷേപഹാസ്യ നോവലാണിത്. ഫിലിപ്പ് ടെന്നന്റും പ്രായമായ അമ്മായി മാർണിയും അപ്രതീക്ഷിതമായ മാറ്റങ്ങൾ നിറഞ്ഞ ലോകത്ത് നേരിടുന്ന സാഹചര്യങ്ങളാണ് 198 പേജുകളുള്ള കൃതിയുടെ പ്രമേയം. ഐഗെട്ടി എന്നറിയപ്പെടുന്ന നിഗൂഢ ജീവികളുടെ വരവും കഥയുടെ ഭാഗമാണ്.

വായനക്കാരെ ചിന്തിപ്പിക്കുകയും അതേസമയം പ്രതീക്ഷയുടെ സന്ദേശം നൽകുകയും ചെയ്യുന്ന കൃതിയെന്നാണ് വിധിനിർണയ സമിതി നോവലിനെ വിശേഷിപ്പിച്ചത്. ഭാവിയുടെ കാഴ്ചപ്പാടിലൂടെ വർത്തമാനകാല രാഷ്ട്രീയത്തെ അവതരിപ്പിക്കുന്ന രചനയാണിതെന്ന് സമിതി അധ്യക്ഷ മേരി ബിയർ അഭിപ്രായപ്പെട്ടു.

ലണ്ടനിൽ നടന്ന ചടങ്ങിൽ ഹാരിസൺ 50,000 പൗണ്ട് സമ്മാനത്തുകയും ഏറ്റുവാങ്ങി. ആറ് പതിറ്റാണ്ടിലേറെ നീളുന്ന സാഹിത്യജീവിതത്തിലെ ആദ്യ ബുക്കർ പുരസ്കാരമാണിത്.

മുൻ ബുക്കർ ജേതാക്കളായ ഡഗ്ലസ് സ്റ്റുവർട്ട്, മാർലൻ ജെയിംസ് എന്നിവരടക്കം ഉൾപ്പെട്ട ചുരുക്കപ്പട്ടികയിൽ നിന്നാണ് ഹാരിസൺ പുരസ്കാരത്തിന് അർഹനായത്. സയൻസ് ഫിക്ഷനും സങ്കൽപ്പലോകങ്ങളുമായി ബന്ധപ്പെട്ട സാഹിത്യശാഖയ്ക്കും ഈ നേട്ടം ശ്രദ്ധേയമായ അംഗീകാരമായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network