ദന്തചികിത്സയ്ക്കിടെ സൂചി തൊണ്ടയിൽ കുടുങ്ങി; വിദ്യാർഥിനി ആശുപത്രിയിൽ

ദന്തചികിത്സയ്ക്കിടെ സൂചി തൊണ്ടയിൽ കുടുങ്ങി; വിദ്യാർഥിനി ആശുപത്രിയിൽ

നെടുമങ്ങാട്: റൂട്ട് കനാൽ ചികിത്സയ്ക്കിടെ ദന്തഡോക്ടറുടെ കൈയിൽനിന്ന് സൂചി വഴുതി വിദ്യാർഥിനിയുടെ തൊണ്ടയിൽ കുടുങ്ങിയതായി പരാതി. പിന്നീട് സൂചി വയറ്റിലെത്തിയതായി എക്‌സ്‌റേ പരിശോധനയിൽ കണ്ടെത്തി. ശസ്ത്രക്രിയയ്ക്കായി വിദ്യാർഥിനിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അരുവിക്കര വട്ടക്കുളത്തെ സീമയുടെ മകളായ പ്ലസ് ടു വിദ്യാർഥിനി ദേവശ്രീക്കാണ് ദുരനുഭവമുണ്ടായത്. ഒക്ടോബർ 31-ന് അരുവിക്കരയിലെ സ്വകാര്യ ദന്തചികിത്സാ കേന്ദ്രത്തിൽ റൂട്ട് കനാൽ ചികിത്സയ്ക്കിടെയാണ് സംഭവം. സൂചി തൊണ്ടയിൽ കുടുങ്ങിയതിനെത്തുടർന്ന് രണ്ട് സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്തി. തുടർന്നുള്ള എക്‌സ്‌റേ പരിശോധനയിലാണ് സൂചി വയറ്റിലെത്തിയതായി വ്യക്തമായത്.

സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് അമ്മ അരുവിക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും കേസെടുത്തിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, പെൺകുട്ടി സ്വയം സൂചി വിഴുങ്ങിയതാണെന്നാണ് ക്ലിനിക് അധികൃതരുടെ വിശദീകരണമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network