ന്യൂഡൽഹി: 15 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാനും താഴെയുള്ള പ്രദേശങ്ങളുടെ ദൃശ്യങ്ങൾ തത്സമയം കൈമാറാനും കഴിയുന്ന കാമികാസെ ഡ്രോണുകൾ വാങ്ങാൻ കേന്ദ്ര റിസർവ് പൊലീസ് സേന (CRPF) നീക്കം തുടങ്ങി. നിരീക്ഷണവും ആക്രമണശേഷിയും ഒരുമിച്ചുള്ള ആളില്ലാ വ്യോമവാഹനങ്ങളാണ് പരിഗണിക്കുന്നത്.
ഇതിനാവശ്യമായ സാങ്കേതിക മാനദണ്ഡങ്ങളും പരീക്ഷണ നിർദേശങ്ങളും ഉൾപ്പെടുത്തിയ കരട് CRPF ഡയറക്ടറേറ്റ് ജനറൽ നവംബർ അഞ്ചിന് പുറത്തിറക്കിയിരുന്നു. ഡ്രോൺ നിർമാതാക്കളോടും വിതരണക്കാരോടും നവംബർ 25നകം ഉൽപ്പന്നങ്ങളുടെ സാങ്കേതിക വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിർദിഷ്ട ലക്ഷ്യത്തിലേക്ക് സഞ്ചരിച്ച് സ്ഫോടകവസ്തു ഉപയോഗിച്ച് സ്വയം തകർന്നുകൊണ്ട് ആക്രമണം നടത്തുന്നതാണ് ഇത്തരം ഡ്രോണുകളുടെ പ്രവർത്തനരീതി. നിലവിൽ ഇത് വാങ്ങുന്നതിനുള്ള നടപടികളുടെ പ്രാരംഭഘട്ടമാണ്. അന്തിമ വാങ്ങൽ തീരുമാനമോ വിന്യാസമോ പ്രഖ്യാപിച്ചിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.