ഡബ്ലിൻ: യൂറോപ്യൻ രാഷ്ട്രീയ സമൂഹത്തിന്റെ ഒമ്പതാമത് ഉച്ചകോടിക്ക് വ്യാഴാഴ്ച അയർലൻഡ് ആതിഥേയത്വം വഹിക്കുന്നു. യൂറോപ്പിലെ ഏകദേശം 50 രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനം ഡബ്ലിനിലെ കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. സാമ്പത്തിക സുരക്ഷ, യൂറോപ്പിന്റെ മത്സരശേഷി, പ്രതിരോധം, യുക്രെയ്ൻ യുദ്ധം തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചർച്ചാവിഷയങ്ങൾ.
ഉച്ചകോടിയുടെ ഭാഗമായി ഡബ്ലിനിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരമധ്യത്തിലെ പ്രധാന റോഡുകളിലും ഡോക്‌ലാൻഡ്സ് മേഖലയിലും ഗതാഗത നിയന്ത്രണങ്ങളുണ്ട്. ലുവാസ് റെഡ് ലൈൻ സർവീസിലും ബസ് റൂട്ടുകളിലും മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാർ യാത്രയ്ക്കുമുമ്പ് പുതുക്കിയ ഗതാഗത അറിയിപ്പുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇതിനിടെ വ്യാഴാഴ്ച നടത്താനിരുന്ന അയർലൻഡിലെ പൊതുമേഖലാ ജീവനക്കാരുടെ 24 മണിക്കൂർ സമരം സർക്കാർ–യൂണിയൻ ചർച്ചകളെത്തുടർന്ന് മാറ്റിവച്ചു. 33 മാസത്തിനിടെ 10.75 ശതമാനം ശമ്പളവർധന നൽകുന്ന കരാർ നിർദേശത്തിലാണ് ധാരണയായത്. യൂണിയൻ അംഗങ്ങളുടെ അംഗീകാരത്തിനായി കരാർ സമർപ്പിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.