എസ്.വി. ജയലക്ഷ്മി അന്തരിച്ചു; വിടവാങ്ങിയത് ഭരത് ഗോപിയുടെ ജീവിതപങ്കാളി

എസ്.വി. ജയലക്ഷ്മി അന്തരിച്ചു; വിടവാങ്ങിയത് ഭരത് ഗോപിയുടെ ജീവിതപങ്കാളി

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത നടൻ ഭരത് ഗോപിയുടെ ഭാര്യ എസ്.വി. ജയലക്ഷ്മി (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള വസതിയിലായിരുന്നു അന്ത്യം. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ മാതാവാണ്.

മലയാള സിനിമയിലെ ശ്രദ്ധേയ നടനായിരുന്ന ഭരത് ഗോപിയുടെ ജീവിതത്തിലും കലാപ്രവർത്തനങ്ങളിലും പിന്തുണയുമായി ജയലക്ഷ്മി കൂടെയുണ്ടായിരുന്നു. ഭരത് ഗോപിയുടെ മരണശേഷവും കുടുംബത്തിന്റെ ഭാഗമായി തിരുവനന്തപുരത്തായിരുന്നു താമസം.

നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഡോ. മിനു ഗോപിയുമാണ് മക്കൾ. മിനു ഗോപി ശ്രീഗോകുലം മെഡിക്കൽ കോളജിൽ അധ്യാപികയാണ്.

സംസ്കാരം നവംബർ 12 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network