എ.കെ. ആന്റണിയുടെ ഭാര്യയുടെ പരാതി; പരാതിക്കാരിയെ തിരിച്ചറിയാതെ പൊലീസ്; ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ നിർദേശം

എ.കെ. ആന്റണിയുടെ ഭാര്യയുടെ പരാതി; പരാതിക്കാരിയെ തിരിച്ചറിയാതെ പൊലീസ്; ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ നിർദേശം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി നൽകിയ പരാതിയിൽ പരാതിക്കാരിയെ തിരിച്ചറിയാതെയാണ് പൊലീസ് പ്രതികരിച്ചതെന്ന് റിപ്പോർട്ട്. പരാതി പരിശോധിച്ച ഉദ്യോഗസ്ഥൻ എലിസബത്തിനെ ഫോണിൽ വിളിച്ച് ഭർത്താവിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്താൻ നിർദേശിച്ചതായാണ് വിവരം.


വീട്ടിലെ അറ്റകുറ്റപ്പണികൾക്കായി ഏൽപ്പിച്ച വ്യക്തി മുൻകൂറായി പണം വാങ്ങിയിട്ടും ജോലി പൂർത്തിയാക്കിയില്ലെന്നായിരുന്നു എലിസബത്തിന്റെ പരാതി. ഇയാളെ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് മ്യൂസിയം പൊലീസിന് ഇ-മെയിൽ വഴി പരാതി നൽകിയത്.

പരാതിയിൽ 'എ.കെ. ആന്റണിയുടെ ഭാര്യ' എന്നായിരുന്നു എലിസബത്ത് സ്വയം പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ പരാതി കൈകാര്യം ചെയ്ത ഉദ്യോഗസ്ഥൻ ഈ വിവരം ശ്രദ്ധിച്ചില്ലെന്നാണ് റിപ്പോർട്ട്. തുടർന്നാണ് ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടത്.

പിന്നീട് പരാതിക്കാരി മുൻ മുഖ്യമന്ത്രിയുടെ ഭാര്യയാണെന്ന് പൊലീസിന് വ്യക്തമായി. സംഭവത്തെക്കുറിച്ച് അറിഞ്ഞ സിറ്റി പൊലീസ് കമ്മിഷണർ സ്റ്റേഷൻ ഹൗസ് ഓഫീസറോട് ഖേദം പ്രകടിപ്പിക്കാൻ നിർദേശിച്ചു. എന്നാൽ അതിന്റെ ആവശ്യമില്ലെന്ന് അറിയിച്ച് എലിസബത്ത് വിഷയം അവസാനിപ്പിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് അറ്റകുറ്റപ്പണി ഏറ്റെടുത്ത വ്യക്തിയെ ബന്ധപ്പെടുകയും ജോലി പൂർത്തിയാക്കാൻ നിർദേശിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network