തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുൾപ്പെടെയുള്ളവയുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം ബ്രാഞ്ച് തലങ്ങളിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. സിയാദ് അറിയിച്ചു.
കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട ഉപഭോക്തൃ വിലസൂചിക പ്രകാരം ഒക്ടോബറിലെ ചില്ലറ വിലക്കയറ്റം 6.09 ശതമാനത്തിലെത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച പരിധിയും മറികടന്ന ഈ നിരക്ക് 2024 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷ്യവിലക്കയറ്റം സെപ്റ്റംബറിലെ 7.74 ശതമാനത്തിൽനിന്ന് ഒക്ടോബറിൽ 8.94 ശതമാനമായി ഉയർന്നു. സവാളയുടെ വിലയിൽ 116.2 ശതമാനത്തിന്റെ വർധനയുണ്ടായി. പഞ്ചസാര, വെളുത്തുള്ളി, കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്കും വില ഉയർന്നു. ഗ്രാമീണ മേഖലയിലെ ഭക്ഷ്യവിലക്കയറ്റം 9.68 ശതമാനത്തിലെത്തി. അരി, ഗോതമ്പ്, പയർവർഗങ്ങൾ, ഭക്ഷ്യഎണ്ണ തുടങ്ങിയവയുടെ വിലയും വർധിക്കുകയാണ്. ഹോട്ടൽ, റസ്റ്റോറന്റ് വിഭാഗത്തിലെ വിലക്കയറ്റം 10.06 ശതമാനമായതായും വാർത്താക്കുറിപ്പിൽ പറയുന്നു.
രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായി കേരളവും മാറിയിരിക്കുകയാണെന്ന് പി.ആർ. സിയാദ് പറഞ്ഞു. വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് ആശ്വാസം പകരുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന അലംഭാവത്തിനെതിരെയാണ് പ്രതിഷേധം. ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തിനെതിരെ സംസ്ഥാനത്തുടനീളം ബ്രാഞ്ച് തലങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.