ആലപ്പുഴ: ചേർത്തല പൂച്ചാക്കലിൽ കാറിൽ കടത്തുകയായിരുന്ന 11.6 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തൈക്കാട്ടുശ്ശേരി സ്വദേശികളായ അലി ജുവഹർ (24), സലാഹുദ്ദീൻ അയ്യൂബി (24), കൃഷ്ണകുമാർ (23), മുഹമ്മദ് അസ്ലം (23), ഷമീർ (38) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി 10.50ഓടെ മാക്കേ കവലയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പൂച്ചാക്കൽ പൊലീസ് കഞ്ചാവ് കണ്ടെത്തിയത്. ചേർത്തലയിൽനിന്ന് അരൂക്കുറ്റിയിലേക്ക് പോകുകയായിരുന്ന കാർ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുനിർത്തുകയായിരുന്നു.
കൊച്ചിയിൽ ചെറുകിട വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിക്കുകയായിരുന്നു സംഘമെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.