ന്യൂഡൽഹി: ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനം, അടിസ്ഥാനസൗകര്യ വികസനം എന്നിവ ലക്ഷ്യമിട്ട് രാജ്യത്തുടനീളം ഏകദേശം 3,000 കോടി രൂപയുടെ 246 പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുകയും തറക്കല്ലിടുകയും ചെയ്തു. നവംബർ 15ന് ഝാർഖണ്ഡിലെ ആദിവാസി സ്വാതന്ത്ര്യസമര നായകൻ ഭഗവാൻ ബിർസ മുണ്ടയുടെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജനജാതീയ ഗൗരവ് ദിവസ് പരിപാടിയിലായിരുന്നു പ്രഖ്യാപനം.
പദ്ധതികളിൽ 173 എണ്ണം ഉദ്ഘാടനം ചെയ്തു. ശേഷിക്കുന്ന 73 പദ്ധതികൾക്ക് തറക്കല്ലിട്ടു. ആദിവാസി വിദ്യാർഥികൾക്കായി 38 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളും പ്രധാനമന്ത്രി ജനജാതി ആദിവാസി ന്യായ മഹാ അഭിയാൻ പദ്ധതിയുടെ ഭാഗമായി 100 ബഹുമുഖ കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ കെട്ടിടവും മിസോറാമിലെ ഐസ്വാളിൽ ആദിവാസി സ്വാതന്ത്ര്യസമര സേനാനി റോപുയിലിയാനിയുടെ പേരിലുള്ള മ്യൂസിയവും ഉദ്ഘാടനം ചെയ്ത പദ്ധതികളിലുണ്ട്. ആദിവാസി ഉൽപന്നങ്ങൾക്ക് വിപണി ലഭ്യമാക്കുന്നതിനുള്ള കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കും തുടക്കമായി.
വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, തൊഴിൽ അവസരങ്ങൾ, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ ആദിവാസി സമൂഹങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയാണ് പദ്ധതികളുടെ ലക്ഷ്യം. രാജ്യത്തെ പിന്നാക്ക ആദിവാസി മേഖലകളിൽ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സംരംഭങ്ങൾ നടപ്പാക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.