തിരുവനന്തപുരം: കേരളത്തിൽ രജിസ്റ്റർ ചെയ്ത ഒരു കോടിയിലധികം വാഹനങ്ങളുടെ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ വാഹന വിവരശേഖരണ പോർട്ടലായ 'വാഹൻ'ൽ ലഭ്യമല്ലെന്ന് റിപ്പോർട്ട്. 2019ൽ വാഹൻ സംവിധാനം നിലവിൽ വരുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ വിവരങ്ങൾ കൈമാറിയതിലെ പിഴവുകളാണ് പ്രതിസന്ധിക്ക് കാരണമായത്.
2018 വരെ വാഹനങ്ങളുടെ വിവരങ്ങൾ 'സ്മാർട്ട് മൂവ്' എന്ന സോഫ്റ്റ്‌വെയറിലായിരുന്നു സൂക്ഷിച്ചിരുന്നത്. പിന്നീട് ഈ വിവരങ്ങൾ വാഹൻ സംവിധാനത്തിലേക്ക് മാറ്റുന്നതിനിടെ നിരവധി രേഖകളിൽ പിശകുകൾ സംഭവിച്ചതായാണ് കണ്ടെത്തൽ. വാഹനങ്ങളുടെ ഷാസി നമ്പറുകളിൽ ഇംഗ്ലീഷ് അക്ഷരമായ 'O' പൂജ്യം എന്ന അക്കമായി രേഖപ്പെടുത്തിയതടക്കമുള്ള പിഴവുകൾ കണ്ടെത്തിയിട്ടുണ്ട്.
വാഹനങ്ങളുടെ കുതിരശക്തി, ഭാരം, വീൽബേസ് തുടങ്ങിയ സാങ്കേതിക വിവരങ്ങളും പല രേഖകളിലും അപൂർണമാണ്. വിവരങ്ങളിലെ പൊരുത്തക്കേടുകൾ കേന്ദ്ര സംവിധാനത്തിലെ പരിശോധനയിൽ കണ്ടെത്തിയതോടെ അവ തിരുത്താൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചു.
രേഖകളിലെ വിവരങ്ങൾ ശരിയാക്കുന്നതിനായി വാഹന ഉടമകൾക്ക് ബന്ധപ്പെട്ട ആർടിഒ ഓഫീസുകളിലോ ഇമെയിൽ വഴിയോ ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടിവരും. മലിനീകരണ പരിശോധന ഉൾപ്പെടെയുള്ള വിവരങ്ങൾ അപൂർണമായതിനാൽ നിയമലംഘനങ്ങൾക്കെതിരായ പിഴ നടപടികളെയും ഇത് ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.