തിരുപ്പരങ്കുണ്ട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിച്ചു

തിരുപ്പരങ്കുണ്ട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിച്ചു

മധുര: തമിഴ്‌നാട്ടിലെ മധുര തിരുപ്പരങ്കുണ്ട്രം മലമുകളിലെ വിവാദമായ ദീപത്തൂണിൽ കാർത്തിക ദീപം തെളിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ക്ഷേത്ര പൂജാരിമാരാണ് ദീപം തെളിച്ചത്. സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു ചടങ്ങ്.


സുപ്രീംകോടതി മേൽനോട്ടത്തിനായി നിയോഗിച്ച മുൻ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥന്റെയും ജസ്റ്റിസ് വി. പാർഥിബന്റെയും സാന്നിധ്യത്തിലായിരുന്നു ദീപം തെളിക്കൽ. ചടങ്ങ് നേരിട്ട് കാണാൻ മുൻകൂർ അനുമതിയുള്ള 50 പേർക്ക് മാത്രമാണ് മലമുകളിലേക്ക് പ്രവേശനം അനുവദിച്ചത്.

മലമുകളിലെ സുരക്ഷാ ചുമതല കേന്ദ്ര റിസർവ് പൊലീസ് സേന (CRPF) ഏറ്റെടുത്തിരുന്നു. ഭക്തരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ മലയുടെ താഴ്ഭാഗത്ത് ചടങ്ങ് കാണാനായി തടിച്ചുകൂടി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ സംഘത്തെയും ആംബുലൻസുകളെയും വിന്യസിച്ചിരുന്നു.

ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന നേരത്തെയുള്ള ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് നവംബർ 27-ന് സുപ്രീംകോടതി തമിഴ്‌നാട് സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് നൽകിയിരുന്നു. നവംബർ 20-ലെ ഇടക്കാല ഉത്തരവിന്റെ തുടർച്ചയായി നവംബർ 28-ന് ദീപം തെളിയിക്കാനും കോടതി നിർദേശിച്ചു.

ഇതോടെയാണ് ദിവസങ്ങളായി തുടരുന്ന നിയമപോരാട്ടത്തിനും ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട തർക്കത്തിനും പിന്നാലെ പരമ്പരാഗത ചടങ്ങ് ദീപത്തൂണിൽ നടന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network