കൊല്ലം: മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ആക്ഷൻ നായകന്മാരിൽ ഒരാളായ ജയനെ ഓർത്ത് മലയാളികൾ. 1980 നവംബർ 16ന് സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ വിടപറഞ്ഞ ജയന്റെ 46-ാം ചരമവാർഷികമാണ് ഇന്ന്.
യഥാർഥ പേര് കൃഷ്ണൻ നായർ. ശക്തമായ ശരീരഭാഷ, വേറിട്ട സംഭാഷണശൈലി, സാഹസികമായ സംഘട്ടന രംഗങ്ങൾ എന്നിവയിലൂടെ മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടനായിരുന്നു ജയൻ. അക്കാലത്ത് മലയാള സിനിമയിലെ ആക്ഷൻ നായകന്മാരിൽ ശ്രദ്ധേയനായിരുന്ന അദ്ദേഹം നിരവധി സാഹസിക രംഗങ്ങൾ സ്വയം അവതരിപ്പിച്ചിരുന്നു.
പി.എൻ. സുന്ദരം സംവിധാനം ചെയ്ത 'കോളിളക്കം' എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ചെന്നൈയ്ക്കടുത്തുള്ള ഷോളവാരത്തുവച്ച് നടന്ന ചിത്രീകരണത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിൽനിന്ന് പറന്നുയരുന്ന ഹെലികോപ്റ്ററിന്റെ ലാൻഡിങ് സ്കിഡിലേക്ക് കയറുന്ന സാഹസിക രംഗമാണ് ചിത്രീകരിച്ചിരുന്നത്. വീണ്ടും രംഗം ചിത്രീകരിക്കുന്നതിനിടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ജയൻ താഴേക്ക് വീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്ന് അദ്ദേഹത്തിന് 41 വയസ്സായിരുന്നു.
'അങ്ങാടി', 'ശരപഞ്ചരം', 'മീൻ', 'മൂർഖൻ', 'മനുഷ്യ മൃഗം' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജയൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. ചുരുങ്ങിയ സിനിമാ ജീവിതത്തിനുള്ളിൽ തന്നെ മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു.
46 വർഷങ്ങൾ പിന്നിട്ടിട്ടും ജയന്റെ സിനിമകളും സംഭാഷണങ്ങളും സാഹസിക രംഗങ്ങളും പുതിയ തലമുറയ്ക്കിടയിലും ശ്രദ്ധിക്കപ്പെടുന്നു. കാലം മായ്ക്കാത്ത ഓർമയായി മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുകയാണ് ഈ പ്രിയതാരം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.