ചെമ്മലമറ്റം: പന്ത്രണ്ട് ശ്ലീഹന്മാരുടെ ചെമ്മലമറ്റം പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ നവംബർ 27 വെള്ളിയാഴ്ച മുതൽ 30 തിങ്കളാഴ്ച വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന, ലദീഞ്ഞ്, ജപമാല പ്രദക്ഷിണം, തിരുനാൾ റാസ, കലാപരിപാടികൾ, ഗാനമേള, ആകാശവിസ്മയം എന്നിവ നടക്കും.
വെള്ളിയാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാനയും വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാനയും നടക്കും. 6.15ന് ജപമാല പ്രദക്ഷിണം, 6.45ന് ലദീഞ്ഞ്, ഏഴിന് ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ കൊടിയേറ്റ് നിർവഹിക്കും. 7.15ന് തിരുവനന്തപുരം കലാലയം സൈമൺകുമാർ ജോസഫ് എന്ന ന്യായാധിപൻ എന്ന കഥാപ്രസംഗം അവതരിപ്പിക്കും.
ശനിയാഴ്ച രാവിലെ ആറിന് ഫാ. ജേക്കബ് കടുതോടിലിന്റെ കാർമികത്വത്തിൽ കപ്പേളയിൽ ആഘോഷമായ വിശുദ്ധ കുർബാനയും ലദീഞ്ഞും നടക്കും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠയും ഉണ്ടായിരിക്കും. വൈകിട്ട് നാലിന് ചെണ്ടമേളം, 4.30ന് ഫാ. ജോർജ് ഞാറ്റുതൊട്ടിയുടെയും ഫാ. ജോർജ് അടിച്ചിയിലിന്റെയും കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ എന്നിവ നടക്കും. 6.15ന് തിരുനാൾ പ്രദക്ഷിണവും 7.30ന് സ്ലീവാവന്ദനവും എട്ടിന് ആകാശവിസ്മയവും ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 5.30ന് വിശുദ്ധ കുർബാനയും ലദീഞ്ഞും നടക്കും. ഒമ്പതിന് ബാൻഡ് മേളവും തുടർന്ന് ചെണ്ടമേളവും അരങ്ങേറും. പത്തിന് ഫാ. നിക്സ് നരിനുക്കിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും സന്ദേശവും നടക്കും. 11.30ന് തിരുനാൾ പ്രദക്ഷിണം, 12.30ന് സമാപനാശീർവാദം, 12.40ന് പ്രസുദേന്തി സമ്മേളനം എന്നിവ ഉണ്ടായിരിക്കും.
വൈകിട്ട് നാലിന് 60 വയസ്സിന് മുകളിലുള്ളവരുടെ സംഗമവും അഞ്ചിന് ഫാ. സിറിൾ തയ്യിലിന്റെ കാർമികത്വത്തിൽ ആഘോഷമായ സുറിയാനി കുർബാനയും നടക്കും. രാത്രി ഏഴിന് കൊച്ചിൻ കലാഭവന്റെ ഗാനമേളയും ഉണ്ടായിരിക്കും.
തിങ്കളാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാനയോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും. തുടർന്ന് തിരുസ്വരൂപം കപ്പേളയിൽ പുനഃപ്രതിഷ്ഠിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.