ടെലികോം പരാതികൾക്ക് 24 മണിക്കൂർ സേവനം; എ.ഐ സഹായം അനുവദിച്ച് ട്രായ്

ടെലികോം പരാതികൾക്ക് 24 മണിക്കൂർ സേവനം; എ.ഐ സഹായം അനുവദിച്ച് ട്രായ്

ന്യൂഡൽഹി: ടെലികോം ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനത്തിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ടെലികോം കമ്പനികളും ഇന്റർനെറ്റ് സേവനദാതാക്കളും ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന പരാതി പരിഹാര കേന്ദ്രങ്ങൾ ഒരുക്കണമെന്ന് പുതിയ ഭേദഗതി ചട്ടങ്ങൾ നിർദേശിക്കുന്നു. പരാതികൾ കൈകാര്യം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഓട്ടോമേറ്റഡ് സംവിധാനങ്ങൾ, മനുഷ്യ ജീവനക്കാർ എന്നിവയുടെ സേവനം ഉപയോഗിക്കാം. എന്നാൽ ദിവസവും കുറഞ്ഞത് 16 മണിക്കൂറെങ്കിലും ഉപഭോക്താക്കൾക്ക് മനുഷ്യ ജീവനക്കാരുടെ സഹായം ലഭ്യമാക്കണം. എ.ഐ സംവിധാനങ്ങളുമായി സംസാരിക്കുമ്പോൾ ഉപഭോക്താക്കളെ ഇക്കാര്യം വ്യക്തമായി അറിയിക്കുകയും വേണം.


പരാതികളും അപ്പീലുകളും ചട്ടങ്ങൾ ലംഘിച്ച് തീർപ്പാക്കുന്ന സേവനദാതാക്കൾക്ക് സാമ്പത്തിക പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്. തെറ്റായ രീതിയിൽ തീർപ്പാക്കിയ ഓരോ പരാതിക്കും 1,000 രൂപയും അപ്പീലിന് 5,000 രൂപയും പിഴ ചുമത്തും. ഓരോ സേവന മേഖലയിലും ഒരു പാദത്തിൽ പരമാവധി 20 ലക്ഷം രൂപയായിരിക്കും പിഴ. പരാതി പരിഹാരത്തിൽ തൃപ്തിയില്ലാത്ത ഉപഭോക്താക്കൾക്ക് അപ്പീൽ നൽകാനുള്ള സമയപരിധി 30 ദിവസത്തിൽനിന്ന് 15 ദിവസമായി കുറച്ചു. അപ്പീൽ ലഭിച്ച് 15 ദിവസത്തിനകം അപ്പീൽ അധികാരികൾ തീരുമാനമെടുക്കുകയും വേണം.

പരാതികൾ നൽകുന്നതിനും അപ്പീലുകൾ സമർപ്പിക്കുന്നതിനും സേവനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിക്കുന്നതിനും ടെലികോം കമ്പനികളുടെ മൊബൈൽ ആപ്പുകൾ ഉപയോഗിക്കാനുള്ള സൗകര്യവും പുതിയ ചട്ടങ്ങൾ ഉറപ്പാക്കുന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ പരാതികൾ അറിയിക്കാനും അവ സമയബന്ധിതമായി പരിഹരിക്കാനും സേവനദാതാക്കളുടെ ഉത്തരവാദിത്തം വർധിപ്പിക്കാനുമാണ് പരിഷ്കാരങ്ങളിലൂടെ ട്രായ് ലക്ഷ്യമിടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network