അബുദാബിയിലെ വെയർഹൗസിൽ തീപിടിത്തം; ആളപായമില്ല, തീയണച്ചു

അബുദാബിയിലെ വെയർഹൗസിൽ തീപിടിത്തം; ആളപായമില്ല, തീയണച്ചു

അബുദാബി: അൽ മഫ്രഖ് വ്യവസായ മേഖലയിലെ വെയർഹൗസിലുണ്ടായ തീപിടിത്തം അബുദാബി പൊലീസിന്റെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ നിയന്ത്രണവിധേയമാക്കി. വെള്ളിയാഴ്ച (നവംബർ 13) ഉച്ചയ്ക്കുശേഷമാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരുക്കേൽക്കുകയോ ആളപായമുണ്ടാകുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.


വിവരമറിഞ്ഞ് അബുദാബി പൊലീസിന്റെയും സിവിൽ ഡിഫൻസിന്റെയും അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. തീ നിയന്ത്രണവിധേയമാക്കിയതിനു പിന്നാലെ പ്രദേശത്തെ തണുപ്പിക്കൽ നടപടികളും പുകയും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളും തുടർന്നു.

തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ചോ വെയർഹൗസിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നു മാത്രം സ്വീകരിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും അബുദാബി പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network