പാലമുണ്ട്, വഴിയില്ല; അപ്രോച്ച് റോഡ് കാത്ത് പൊടിയക്കാല; സമരത്തിനൊരുങ്ങി ആദിവാസി മഹാസഭ

പാലമുണ്ട്, വഴിയില്ല; അപ്രോച്ച് റോഡ് കാത്ത് പൊടിയക്കാല; സമരത്തിനൊരുങ്ങി ആദിവാസി മഹാസഭ

തിരുവനന്തപുരം: പാലം നിർമ്മാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡില്ലാത്തതിനാൽ യാത്രാദുരിതം തുടരുകയാണ് പൊടിയക്കാലയിലെ ജനങ്ങൾക്ക്. പാലത്തിലേക്ക് പ്രവേശിക്കാൻ പോലും ഏണി ഉപയോഗിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. അപ്രോച്ച് റോഡിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നും പദ്ധതിയിലെ കാലതാമസവും ക്രമക്കേടുകളും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസി മഹാസഭ സമരത്തിനൊരുങ്ങുന്നു.

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള ആവശ്യങ്ങൾക്കായി പേപ്പാറ ഡാമുമായി ബന്ധപ്പെട്ട പദ്ധതിയുടെ ഭാഗമായി ആറ്റുമൺപുറത്ത് താമസിച്ചിരുന്ന ഗോത്രവർഗ കുടുംബങ്ങളെ പൊടിയക്കാലയിലേക്ക് മാറ്റിയതാണെന്നാണ് സംഘടനയുടെ വിശദീകരണം. എന്നാൽ, പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായി നടപ്പാക്കിയിട്ടില്ലെന്നാണ് ആദിവാസി മഹാസഭയുടെ ആരോപണം.

വന്യമൃഗശല്യം, കൃഷിനാശം, യാത്രാസൗകര്യങ്ങളുടെ അഭാവം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് പ്രദേശവാസികൾ നേരിടുന്നത്. ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയർത്താനുള്ള നീക്കവും പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതോടെ പൊടിയക്കാലയിലേക്കുള്ള നിലവിലെ ഏക മൺറോഡ് വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക. ഇത് പ്രദേശത്തെ യാത്രാസൗകര്യം പൂർണമായും പ്രതിസന്ധിയിലാക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ.

പ്രശ്നത്തിന് പരിഹാരമായി സുന്ദരിമുക്കിന് സമീപം പാലവും അപ്രോച്ച് റോഡും നിർമ്മിക്കാൻ വാട്ടർ അതോറിറ്റി പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ, പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡിന്റെ പ്രവൃത്തി ആരംഭിച്ചിട്ടില്ലെന്നാണ് ആദിവാസി മഹാസഭയുടെ ആരോപണം. ഇതോടെ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടേണ്ട പാലം ഉപയോഗശൂന്യമായി തുടരുകയാണ്.

പദ്ധതിയുമായി ബന്ധപ്പെട്ട് 1.39 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായും ടെൻഡർ നടപടികളും സാങ്കേതിക അനുമതിയും ലഭിച്ചതായും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുവെന്ന് സംഘടന പറയുന്നു. 2023 നവംബർ 22-ന് അപ്രോച്ച് റോഡിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടും തുടർനടപടികൾ ഉണ്ടായില്ലെന്നാണ് ആരോപണം. 2023 ജൂൺ 26-നാണ് പദ്ധതിയുടെ കരാർ ഒപ്പിട്ടതെന്നും അപ്രോച്ച് റോഡ് പൂർത്തിയാക്കുന്നതിനുള്ള സമയപരിധി കരാറിൽ വ്യക്തമാക്കിയിട്ടില്ലെന്നും സംഘടന ആരോപിക്കുന്നു.

പദ്ധതിയുടെ നടത്തിപ്പിലെ കാലതാമസവും സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കുക, അപ്രോച്ച് റോഡിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നവംബർ അഞ്ചിന് ധർണ നടത്തുന്നത്. രാവിലെ 11 മണിക്ക് വെള്ളയമ്പലം വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ നടക്കുന്ന സമരം ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി ഉദ്ഘാടനം ചെയ്യും. സംഘടനാ നേതാക്കളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും.

പാലം നിർമ്മിച്ചിട്ടും റോഡില്ലാത്തതിനാൽ യാത്രാദുരിതം തുടരുന്ന പൊടിയക്കാലയിലെ ജനങ്ങൾക്ക് എപ്പോൾ ആശ്വാസമുണ്ടാകുമെന്നതാണ് ഉയരുന്ന ചോദ്യം. ഡാമിലെ ജലനിരപ്പ് ഉയർത്തുന്നതിന് മുമ്പ് ബദൽ യാത്രാസൗകര്യം ഉറപ്പാക്കാനും അപ്രോച്ച് റോഡ് പൂർത്തിയാക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network