ഹീത്രോ വിമാനത്താവളത്തിൽ മലയാളി അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

ഹീത്രോ വിമാനത്താവളത്തിൽ മലയാളി അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

ലണ്ടൻ: നാട്ടിൽനിന്ന് മടങ്ങിയെത്തിയ പിതാവിനെ സ്വീകരിക്കാൻ ഹീത്രോ വിമാനത്താവളത്തിലെത്തിയ മകനെ കാത്തിരുന്നത് അപ്രതീക്ഷിതമായ മരണവാർത്ത. യുകെയിലെ റെഡിച്ചിൽ സ്ഥിരതാമസമാക്കിയ പ്രമുഖ അധ്യാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ജോയ് കെ. തോമസ് (70) ഹീത്രോ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

വിമാനമിറങ്ങി ലഗേജുകൾ ശേഖരിക്കുന്നതിനായി കാത്തുനിൽക്കുന്നതിനിടെ ഡോ. ജോയ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഒറ്റയ്ക്കായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്. വിമാനത്താവള അധികൃതർ ഉടൻ സി.പി.ആർ. ഉൾപ്പെടെയുള്ള അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

യുകെയിലേക്ക് താമസം മാറുന്നതിന് മുമ്പ് തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു. വിരമിച്ച ശേഷം നാട്ടിലേക്ക് ഒറ്റയ്ക്ക് യാത്രചെയ്ത് മടങ്ങിയെത്തുന്നത് പതിവായിരുന്നു.

കൊച്ചിയിലെ കുസാറ്റിൽനിന്ന് ബിരുദവും കേരള സർവകലാശാലയിൽനിന്ന് പി.എച്ച്.ഡിയും നേടിയ അദ്ദേഹം മദ്രാസ് സർവകലാശാലയിൽനിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ, കവൻട്രി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വെയിൽസ് തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവർത്തിച്ചു. ലണ്ടനിലെ ബിസിനസ് സ്കൂൾ ഓഫ് ഇംഗ്ലണ്ടിൽ ഗവേഷണ വിഭാഗത്തിന്റെ മേൽനോട്ട ചുമതലയും വഹിച്ചിട്ടുണ്ട്.

ഓർഗനൈസേഷണൽ സൈക്കോളജി, ഫിനാൻസ്, മാനവവിഭവശേഷി തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അദ്ദേഹം അറിയപ്പെടുന്ന പ്രഭാഷകനും ഗവേഷകനുമായിരുന്നു. കൗൺസിലിങ്, പരിശീലനം, എഴുത്ത്, ഗവേഷണം തുടങ്ങിയ മേഖലകളിലും സജീവമായിരുന്നു. ജനീവയിൽ നടന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിച്ചതടക്കം അന്താരാഷ്ട്ര വേദികളിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.

അരുവിത്തുറയിലായിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം. ഭാര്യ മേരി ജീൻ. മൂന്ന് മക്കളുണ്ട്.

ഡോ. ജോയ് കെ. തോമസിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങൾക്കും യുകെയിലെ മലയാളി സമൂഹത്തിനും വലിയ ദുഃഖമായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network