കാൻബറ: വയോജന പരിചരണ മേഖലയിലെ സുരക്ഷയും സേവന നിലവാരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചട്ടലംഘനങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടികളുമായി ഓസ്‌ട്രേലിയ. രാജ്യത്തെ വയോജന പരിചരണ സേവനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിലക്കപ്പെട്ടവരുടെ പട്ടികയിൽ നിലവിൽ 577 പേരുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരവും പ്രവാസി സമൂഹത്തിന്റെ ശ്രദ്ധ നേടുന്നു.
ഈ വർഷം മാത്രം 194 പേരെ വിലക്കുപട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇതിൽ 86 പേർക്ക് സ്ഥിരമായ വിലക്കും 108 പേർക്ക് ഒന്നു മുതൽ 15 വർഷം വരെയുള്ള കാലയളവിലേക്കുള്ള വിലക്കുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പട്ടികയിലുള്ള എല്ലാവരും നേരത്തെ വയോജന പരിചരണ മേഖലയിൽ ജോലി ചെയ്തിരുന്നവരായിരിക്കണമെന്നില്ല.
സ്ഥിരവും താൽക്കാലികവുമായ വിലക്കുകൾ
വിലക്കുകൾ സ്ഥിരമായോ നിശ്ചിത കാലയളവിലേക്കോ ഏർപ്പെടുത്താം. ചിലർക്ക് വയോജന പരിചരണ സേവനങ്ങളിൽ പൂർണമായും വിലക്കുണ്ടാകുമ്പോൾ മറ്റുചിലർക്ക് പ്രത്യേക സേവനങ്ങളിലോ പ്രവർത്തനങ്ങളിലോ മാത്രമാണ് നിയന്ത്രണം. വിലക്കുകൾ സംബന്ധിച്ച വിവരങ്ങൾ കമ്മീഷന്റെ ഔദ്യോഗിക രജിസ്റ്ററിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ് ഈ രജിസ്റ്റർ പരിശോധിക്കാനും സ്ഥാപനങ്ങൾക്ക് നിർദേശമുണ്ട്.
വിലക്കുകളുടെ പട്ടികയിൽ ഉൾപ്പെട്ടവരുടെ ദേശീയത സംബന്ധിച്ച കണക്ക് ഔദ്യോഗിക രജിസ്റ്ററിൽ പ്രത്യേകം നൽകിയിട്ടില്ല. അതിനാൽ ഇന്ത്യക്കാരുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കാനായിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.