അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027: പോസ്‌റ്റർ പ്രകാശനം നടൻ വിജയരാഘവൻ നിർവ്വഹിച്ചു

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027: പോസ്‌റ്റർ പ്രകാശനം നടൻ വിജയരാഘവൻ നിർവ്വഹിച്ചു

കോട്ടയം: ഇന്ത്യൻ ചലച്ചിത്രലോകത്തെ അതുല്യ പ്രതിഭയും സംവിധായകനുമായ ജി. അരവിന്ദന്റെ സ്മരണാർഥം തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2027 മാർച്ച് 13, 14, 15 തീയതികളിൽ കോട്ടയത്ത് സംഘടിപ്പിക്കുന്ന രണ്ടാമത് അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ഹ്രസ്വചിത്രങ്ങളുടെ എൻട്രികൾ ക്ഷണിച്ചു കൊണ്ടുള്ള പോസ്‌റ്റർ പ്രകാശനം നടൻ വിജയരാഘവൻ നിർവ്വഹിച്ചു. ആർ സാനു, അഡ്വ. അനിൽ ഐക്കര, ശ്രീകുമാർ ജി, സാജൻ, സൂരജ് മുതുകാട്ട്, ശ്രീകുമാർ, നന്ദഗോപൻ, ആദിശേഷൻ, രൂപേഷ് സി.ബി., മനു മറ്റക്കര തുടങ്ങിയവർ പങ്കെടുത്തു.

ഇത്തവണ ഡോക്യുമെന്ററികൾക്കും മത്സരത്തിൽ പങ്കെടുക്കാം. 2026 നവംബർ 10 മുതൽ 2027 ജനുവരി 10 വരെയാണ് എൻട്രികൾ സമർപ്പിക്കാവുന്നത്.

40 മിനിറ്റോ അതിൽ താഴെയോ ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. പൊതു വിഭാഗം, ക്യാമ്പസ് വിഭാഗം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് മത്സരം. മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, ഛായാഗ്രഹണം, എഡിറ്റിങ്, തിരക്കഥ എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകും. ക്യാമ്പസ് വിഭാഗത്തിൽ മികച്ച ചിത്രത്തിനാണ് പുരസ്കാരം.മികച്ച ഡോക്കുമെൻ്ററിക്കും പുരസ്‌കാരമുണ്ട്.

മുൻപ് നടന്ന അരവിന്ദം ദേശീയ ഹ്രസ്വ ചലച്ചിത്ര മേള ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. പൊതു വിഭാഗത്തിലെ മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും പ്രശസ്തി ശിൽപ്പവും ക്യാമ്പസ് വിഭാഗത്തിലെ മികച്ച ചിത്രത്തിന് 50,000 രൂപയും പ്രശസ്തി ശിൽപ്പവും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച ഡോകുമെൻ്ററിക്ക് അൻപതിനായിരം രൂപ കാഷ് അവാർഡ് നൽകും . പൊതു വിഭാഗത്തിൽ 1,000 രൂപയാണ് എൻട്രി ഫീസ്. ക്യാമ്പസ് വിഭാഗത്തിൽ എൻട്രി ഫീസ് ഉണ്ടായിരിക്കില്ല. പനോരമ പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾക്ക് പതിനായിരം രൂപ വീതം കാഷ് പ്രൈസ് നൽകും.

2025 ജനുവരി ഒന്നുമുതൽ 2026 ഡിസംബർ 30 വരെയുള്ള കാലയളവിൽ റിലീസ് ചെയ്തതും റിലീസ് ചെയ്യാത്തതുമായ ചിത്രങ്ങൾ പരിഗണിക്കും. കഴിഞ്ഞ പതിപ്പിൽ കശ്മീർ മുതൽ തമിഴ്നാട് വരെയുള്ള വിവിധ ഭാഷകളിലെ നിരവധി ചിത്രങ്ങൾ മത്സരത്തിനെത്തിയിരുന്നു.

പ്രശസ്ത സംവിധായകനും സിനിമാ നിരൂപകനുമായ വിജയകൃഷ്ണനാണ് മേളയുടെ ഡയറക്ടർ. മികച്ച ചിത്രങ്ങൾക്ക് അർഹമായ അംഗീകാരം ഉറപ്പാക്കുന്നതിനായി കഴിവുറ്റ ജൂറിയെ നിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ചിത്രങ്ങൾ "https://filmfreeway.com/Aravindam" എന്ന വെബ്സൈറ്റ് വഴി നവംബർ പത്തു മുതൽ ജനുവരി പത്ത് വരെ അപ്‌ലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് +91 70128 64173 എന്ന നമ്പറിൽ വാട്സാപ്പിലൂടെ ബന്ധപ്പെടാം.

സെക്രട്ടറി,

തമ്പ് ഫിലിം സൊസൈറ്റി, കോട്ടയം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network