ന്യൂഡൽഹി: സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനുമായി (IRF) ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും സ്വത്തുക്കളിലും നിയമനടപടി സ്വീകരിക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള IRF-നെതിരായ നടപടികളുടെ ഭാഗമായാണ് പുതിയ വിജ്ഞാപനം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (UAPA) 42-ാം വകുപ്പ് പ്രകാരമാണ് കേന്ദ്രം അധികാരങ്ങൾ കൈമാറിയത്. ഇതിലൂടെ നിയമത്തിലെ ഏഴാം, എട്ടാം വകുപ്പുകൾ പ്രകാരമുള്ള ചില അധികാരങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിനിയോഗിക്കാനാകും.
സംഘടനയുമായി ബന്ധപ്പെട്ട ഫണ്ടുകൾ, സാമ്പത്തിക സ്രോതസ്സുകൾ, സ്വത്തുക്കൾ, കെട്ടിടങ്ങൾ എന്നിവ സംബന്ധിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കാൻ പുതിയ ക്രമീകരണം സഹായിക്കും. ഇതോടെ ഇത്തരം നടപടികൾക്കായി സംസ്ഥാനതല ഭരണകൂടങ്ങൾക്കും നേരിട്ട് ഇടപെടാൻ കഴിയും.
നവംബർ 13ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ നടപടി. രാജ്യത്തിന്റെ സുരക്ഷയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള സംവിധാനവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നീക്കം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.