ബിജെപി വിട്ട് പത്മജ വേണുഗോപാൽ; പാർട്ടിയിൽ ചേർന്നത് തെറ്റായ തീരുമാനമെന്ന് പ്രതികരണം

ബിജെപി വിട്ട് പത്മജ വേണുഗോപാൽ; പാർട്ടിയിൽ ചേർന്നത് തെറ്റായ തീരുമാനമെന്ന് പ്രതികരണം

തിരുവനന്തപുരം: ബിജെപി അംഗത്വം രാജിവെച്ച് മുൻ കോൺഗ്രസ് നേതാവും കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴിയാണ് രാജി സമർപ്പിച്ചത്. പാർട്ടിയിൽനിന്ന് കടുത്ത അവഗണന നേരിട്ടതായും ബിജെപിയുടെ ആശയങ്ങളുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും പത്മജ വ്യക്തമാക്കി.


ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനമായിരുന്നുവെന്നും ഇപ്പോൾ ആ തെറ്റ് തിരുത്തുകയാണെന്നും അവർ പറഞ്ഞു. പദവികൾക്കോ അധികാരത്തിനോ വേണ്ടിയല്ല ബിജെപിയിൽ ചേർന്നതെന്നും പത്മജ വ്യക്തമാക്കി.

'ഞാൻ കെ. കരുണാകരന്റെ മകളാണ്. ജനിച്ചുവീണത് കോൺഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുകയാണ്. ഭാവി പരിപാടികൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓർമകളുമായി മുന്നോട്ടുപോകും' എന്നായിരുന്നു പത്മജയുടെ പ്രതികരണം.

സഹോദരൻ കെ. മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചതെന്നും കോൺഗ്രസിലെ മറ്റാരുമായും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.

2024 മാർച്ച് ഏഴിനാണ് പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. പിന്നീട് ബിജെപി ദേശീയ കൗൺസിൽ അംഗമായി നിയമിക്കപ്പെട്ടെങ്കിലും പ്രതീക്ഷിച്ച രാഷ്ട്രീയ ഉത്തരവാദിത്തങ്ങളോ പ്രധാന പദവികളോ ലഭിച്ചില്ലെന്ന അതൃപ്തി നിലനിന്നിരുന്നു.

പത്മജയുടെ രാജിയോടെ അവർ കോൺഗ്രസിലേക്ക് മടങ്ങുമോ എന്ന ചർച്ചയും ശക്തമായിട്ടുണ്ട്. എന്നാൽ തിരിച്ചുവരവ് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വവുമായി ഔദ്യോഗിക ചർച്ചകളോ ധാരണയോ ഉണ്ടായിട്ടില്ലെന്നാണ് നിലവിലെ വിവരം. ഭാവി രാഷ്ട്രീയ നിലപാട് പിന്നീട് തീരുമാനിക്കുമെന്നാണ് പത്മജ വ്യക്തമാക്കിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network