പേപ്പാറ പൊടിയക്കാല പാലം നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കണം; ആദിവാസി മഹാസഭ ധർണ നടത്തി

പേപ്പാറ പൊടിയക്കാല പാലം നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കണം; ആദിവാസി മഹാസഭ ധർണ നടത്തി

തിരുവനന്തപുരം: പേപ്പാറ പൊടിയക്കാല ഗോത്രവർഗ സങ്കേതത്തിലേക്കുള്ള പാതയിൽ അപ്രോച്ച് റോഡ് നിർമിക്കാതെ കൾവർട്ട് നിർമാണം നടത്തിയതിലെ ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കണമെന്നും അപ്രോച്ച് റോഡ് നിർമിച്ച് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസി മഹാസഭ ധർണ നടത്തി. വെള്ളയമ്പലം ജലഭവനു മുന്നിൽ നടന്ന ധർണ ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി ഉദ്ഘാടനം ചെയ്തു. പൊടിയക്കാലയിലെയും മറ്റ് ഊരുകളിലെയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആദിവാസികൾ സമരത്തിൽ പങ്കെടുത്തു.

പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയർത്തുന്നതോടെ പൊടിയക്കാല പട്ടികവർഗ സങ്കേതത്തിലേക്കുള്ള റോഡ് വെള്ളത്തിനടിയിലാകുമെന്ന സാഹചര്യം കണക്കിലെടുത്താണ് പാലവും അപ്രോച്ച് റോഡും നിർമിക്കാൻ വാട്ടർ അതോറിറ്റി തീരുമാനിച്ചത്. ഇതിനായി അരുവിക്കര ഹെഡ്‌വർക്സ് ഡിവിഷൻ 1.39 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും 1.26 കോടി രൂപയ്ക്ക് പ്രവൃത്തി ടെൻഡർ നൽകുകയും ചെയ്തതായി സമരക്കാർ പറഞ്ഞു. 72 ലക്ഷം രൂപയുടെ സാങ്കേതികാനുമതി നൽകിയതായും 2023 ജൂൺ 26ന് കരാർ ഒപ്പിട്ട് നിർമാണം ആരംഭിച്ചതായും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ, കരാറെടുത്തയാൾ ബോക്സ് കൾവർട്ട് നിർമിച്ച് ഉയർത്തിയതല്ലാതെ അപ്രോച്ച് റോഡ് നിർമിച്ചില്ലെന്നും പ്രവൃത്തി പൂർത്തിയാക്കാതെ ബിൽ മാറാനുള്ള നീക്കം ഉണ്ടായെന്നും സമരക്കാർ ആരോപിച്ചു. ഇതിനെതിരെ നേരത്തെ പ്രദേശവാസികൾ പ്രതിഷേധം ഉയർത്തിയിരുന്നു.

പേപ്പാറ ഡാം നിർമിക്കുന്നതിനായി പ്രദേശത്തുനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിച്ച സ്ഥലമാണ് പൊടിയക്കാല. ഇവിടെ താമസിക്കുന്ന നൂറോളം കുടുംബങ്ങൾക്ക് സഞ്ചാരത്തിനുള്ള ഏക മാർഗം സുന്ദരിമുക്ക്–പൊടിയക്കാല റോഡാണ്. പ്രദേശത്ത് രൂക്ഷമായ വന്യമൃഗശല്യമുണ്ടെന്നും ആനയുടെ ആക്രമണത്തിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും സമരക്കാർ പറഞ്ഞു. കൃഷിവിളകളും വന്യമൃഗങ്ങൾ നശിപ്പിക്കുന്നുണ്ട്. മറ്റൊരു ഗതാഗതമാർഗമില്ലാത്ത സാഹചര്യത്തിൽ നിലവിലുള്ള റോഡും ഉപയോഗശൂന്യമാകുന്നത് പ്രദേശവാസികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

48 വർഷം മുമ്പ് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങളും ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ലെന്ന് ആദിവാസി മഹാസഭ ആരോപിച്ചു. ഓരോ കുടുംബത്തിനും അഞ്ച് ഏക്കർ ഭൂമി, വീട്, റോഡ്, കുടിവെള്ളം, വാട്ടർ അതോറിറ്റിയിൽ കുടുംബത്തിലെ ഒരാൾക്ക് ജോലി എന്നിവ നൽകുമെന്ന ഉറപ്പാണ് പാലിക്കപ്പെടാത്തതെന്ന് സമരക്കാർ പറഞ്ഞു.

സമരത്തിന്റെ ഭാഗമായി വാട്ടർ അതോറിറ്റി എം.ഡി., ജലസേചന വകുപ്പ് മന്ത്രി, സംസ്ഥാന വിജിലൻസ് എന്നിവർക്ക് പരാതി നൽകുമെന്നും സംഘടനാ നേതൃത്വം അറിയിച്ചു.

സംഘടനാ ജനറൽ സെക്രട്ടറി കെ. ശശികുമാർ, പട്ടികവർഗ മലവേടർ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.കെ. രാജശേഖരൻ, ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ, ഊരുമൂപ്പൻ എ. ശ്രീകുമാർ, സംഘടനാ വൈസ് പ്രസിഡന്റ് ജി. മധുസൂദനൻ, ട്രഷറർ ആർ. വിജയൻ, ഓർഗനൈസിങ് സെക്രട്ടറിമാരായ പ്രതാപൻ മണലി, എ. വില്ല്യാൻ കാണി, ഒ.എസ്. ജയ, നേതാക്കളായ ടി. വിക്രമൻ, ജി. രജിത ഞാറനീലി എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network