മലബാർ കാൻസർ കെയർ സൊസൈറ്റിക്ക് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം

മലബാർ കാൻസർ കെയർ സൊസൈറ്റിക്ക് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം

കണ്ണൂർ: സമഗ്ര കാൻസർ പരിചരണ രംഗത്തെ പ്രവർത്തനങ്ങൾക്ക് കണ്ണൂർ ആസ്ഥാനമായ മലബാർ കാൻസർ കെയർ സൊസൈറ്റിക്ക് ദേശീയ അംഗീകാരം. മുംബൈയിൽ നടന്ന ദേശീയ കാൻസർ കോൺക്ലേവിൽ രാജ്യത്തെ നൂറിലധികം സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും പിന്തള്ളി സൊസൈറ്റി ഒന്നാം സ്ഥാനം നേടി.


ഇന്ത്യൻ കാൻസർ സൊസൈറ്റിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കോൺക്ലേവിലാണ് പുരസ്കാരം ലഭിച്ചത്. കാൻസർ നിയന്ത്രണവുമായി ബന്ധപ്പെട്ട സമഗ്ര പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ശാസ്ത്രീയ പോസ്റ്റർ അവതരണമാണ് അഞ്ചംഗ ജൂറി വിലയിരുത്തിയത്.

സൊസൈറ്റി പ്രസിഡന്റ് ഡി. കൃഷ്ണാനന്ദ പൈ, മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ടാറ്റ മെമ്മോറിയൽ സെന്റർ ഡയറക്ടർ ഡോ. സുധീപ് ഗുപ്ത ഉൾപ്പെടെയുള്ളവർ പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്തു.

കാൻസർ ബോധവൽക്കരണം, പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളിൽ നാല് പതിറ്റാണ്ടായി സൊസൈറ്റി പ്രവർത്തിച്ചുവരുന്നു. ഈ പ്രവർത്തനങ്ങൾക്കുള്ള ദേശീയ അംഗീകാരമായാണ് പുരസ്കാരം വിലയിരുത്തപ്പെടുന്നത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network