റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതർ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ഡ്രോണും സൈന്യം ആകാശത്തുവെച്ച് തന്നെ തകർത്തു.
സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകള്‍ റദ്ദാക്കി എയർലൈനുകള്‍. ഇത്തിഹാദ് എയർവേയ്സ് റിയാദ്, ദമാം വിമാന സർവീസുകള്‍ റദ്ദാക്കി. ഇൻഡിഗോയുടെ ജിദ്ദ, മദീന, റിയാദ്, ദമ്മാം സർവീസുകള്‍ റദ്ദാക്കി.എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റിയാദ്, ദമ്മാം, ജിദ്ദ സർവീസ് റദ്ദാക്കിയിട്ടുണ്ട്. ജിദ്ദ, റിയാദ് സർവീസുകള്‍ അകാശ എയറും റദ്ദാക്കി. ബ്രിട്ടീഷ് എയർവേയ്സ് ലണ്ടൻ -റിയാദ് സർവീസ് റദ്ദാക്കി.
റിയാദ് നഗരത്തിന് നേരെ വന്ന മൂന്ന് മിസൈലുകളും, ദക്ഷിണ മേഖല ലക്ഷ്യമാക്കി എത്തിയ ഒരു ഡ്രോണുമാണ് സൗദി വ്യോമപ്രതിരോധ സേന നിർവീര്യമാക്കിയത്. സഖ്യസേനാ വക്താവ് മേജർ ജനറല്‍ തുർക്കി അല്‍-മാലികിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ, കഴിഞ്ഞ ദിവസവും സൗദിക്ക് നേരെ ഹൂതികള്‍ അയച്ച മൂന്ന് മിസൈലുകളും അഞ്ച് ഡ്രോണുകളും സൈന്യം തകർത്തിരുന്നു.
ആക്രമണ സാധ്യത കണക്കിലെടുത്ത് നജ്റാൻ പ്രവിശ്യയിലും, അല്‍-സുലൈല്‍ മേഖലയിലും, റിയാദ് നഗരത്തില്‍ രണ്ട് തവണയും സിവില്‍ ഡിഫൻസ് അപായ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അപകടഭീഷണി പൂർണ്ണമായും ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു.
മുന്നറിയിപ്പ് ലഭിക്കുന്ന സമയങ്ങളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫൻസ് നിർദ്ദേശിച്ചു. തുറസ്സായ സ്ഥലങ്ങളിലോ ജനാലകള്‍ക്ക് അടുത്തോ നില്‍ക്കരുത്. ബാല്‍ക്കണിയിലോ വീടിന്റെ മേല്‍ക്കൂരയിലോ കയറി നില്‍ക്കുന്നതും ഒഴിവാക്കണം.
മിസൈലുകളും ഡ്രോണുകളും തകർക്കുന്നതിന്റെ വീഡിയോ എടുക്കുകയോ, അവ വീഴുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയോ മറ്റോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് കർശന നിർദ്ദേശമുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും സിവില്‍ ഡിഫൻസ് മുന്നറിയിപ്പ് നല്‍കി.
അതേസമയം ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹൊദൈത തുറമുഖം സൗദി സഖ്യസേന ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. തലസ്ഥാനമായ സനായിലെ സൈനിക കേന്ദ്രങ്ങളിലും വ്യോമാക്രണം നടത്തി.
അതിനിടെ, ഇറാന്‍ 51 വര്‍ഷമായി ലോകജനതയെ വിഡ്ഢികളാക്കുകയാണെന്ന് ഡോണള്‍ഡ് ട്രംപ് തുറന്നടിച്ചു. ഹൂതി നിയന്ത്രണത്തില്‍ യെമന്‍റെ പടിഞ്ഞാറ് ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം.
ഹൊദൈതയില്‍ ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പിന് പിന്നാലെയായിരുന്നു രാത്രിയോടെ സൗദി സഖ്യസേനയുടെ ശക്തമായ വ്യോമാക്രമണം. പ്രത്യേക ഓപറേഷന്‍ എന്ന് വിശേഷിപ്പിച്ച് നടത്തിയ ആക്രമണത്തിലൂടെ ഹൊദൈദ വഴിയുള്ള ഹൂത്തികളുടെ ആയുധക്കടത്ത് തടയുയകായിരുന്നു ലക്ഷ്യമെന്ന് സഖ്യസേന വക്താവ് അറിയിച്ചു.
അതിനിടെയാണ് ഇറാനെതിരെ ഡോണള്‍ഡ് ട്രപ് വീണ്ടും തുറന്നടിച്ച് രംഗത്തുവന്നത്. ഇറാന്‍ 51 വര്‍ഷമായി ലോക ജനതയെ വിഡ്ഡികളാക്കുന്നു യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍റെ ഭരണാധികാരികള്‍ ആത്മാര്‍ഥമായി ഒന്നും ചെയ്യുന്നില്ലെന്നും ട്രംപ് പ്രതികരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.