നടുക്കുന്ന വാർത്ത: ട്രെയിനില്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു, യാർഡിലെ കോച്ചില്‍ സീറ്റിനടിയിൽ അഴുകിയ നിലയില്‍ മൃതദേഹം,

നടുക്കുന്ന വാർത്ത: ട്രെയിനില്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു, യാർഡിലെ കോച്ചില്‍ സീറ്റിനടിയിൽ അഴുകിയ നിലയില്‍ മൃതദേഹം,

ചെന്നൈ: തമിഴ്നാട്ടിലെ നാഗർകോവിലില്‍ ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു. നാഗർകോവില്‍ റെയില്‍വേ സ്റ്റേഷൻ യാർഡിലെ കോച്ചിനുള്ളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പ്രതി കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) അറസ്റ്റിലായി. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല. ഇക്കഴിഞ്ഞ 18ന് രാവിലെ എട്ടുമണിയോടെ ആണ് നാഗർകോവില്‍ ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനിലെ 13-ാം നമ്പർ യാർഡില്‍ നിർത്തിയിട്ടിരുന്ന നാഗർകോവില്‍ - കോട്ടയം ട്രെയിനിൻ്റെ കോച്ചിനുള്ളില്‍ സീറ്റിനടിയിലായി അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. പോസ്റ്റുമോർട്ടത്തില്‍ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കേസ് ഏറ്റെടുത്ത പ്രത്യേക സംഘം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചു. 

നവംബർ 14ന് രാവിലെ എട്ടുമണിക്ക് കൊലപാതകം നടന്ന കോച്ചില്‍ നിന്ന് വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാള്‍ ഇറങ്ങിവരുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. തുടരന്വേഷണത്തിലാണ് ഇയാളാണ് കൊലയാളിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

14ന് അർധരാത്രി 12:30നാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിൻ്റെ കണ്ടെത്തല്‍. രാത്രി 12:30ന് അഞ്ചാം പ്ലാറ്റ്ഫോമില്‍ നിന്ന യുവതിയെ പ്രതി ബലംപ്രയോഗിച്ച്‌ വലിച്ചിഴച്ച്‌ യാർഡിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

തുടർന്ന് കോച്ചില്‍ എത്തിച്ചു ബലാത്സംഗത്തിന് ഇരയാക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനത്തെ തുടർന്നുള്ള ഗുരുതര പരിക്കാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മൂന്നു നാല് മാസമായി ഇയാള്‍ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് കറങ്ങി നടന്നിരുന്നായി ആളുകള്‍ പറയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതി ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network