സഭയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് എത്തി: ചര്‍ച്ചയ്ക്ക് തയ്യാറാകാതെ ഓര്‍ത്തഡോക്സ് സഭ, അനുനയ നീക്കം പാളി,

സഭയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് എത്തി: ചര്‍ച്ചയ്ക്ക് തയ്യാറാകാതെ ഓര്‍ത്തഡോക്സ് സഭ, അനുനയ നീക്കം പാളി,

കോട്ടയം: സഭാത്തർക്കത്തില്‍ അനുനയ നീക്കവുമായി ഓർത്തഡോക്സ് സഭ സ്ഥാനമായ കോട്ടയം ദേവലോകത്ത് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ.

നിയമപദേശത്തിലൂടെ പാത്രിയാർക്കീസ് ബാവയെ മണർകാട് പള്ളിയില്‍ കയറ്റിയതില്‍ പരിശോധന നടത്താതെ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് സഭ അറിയിച്ചു. വിഷയത്തില്‍ പരിശോധന നടത്താമെന്നും പാത്രിയാർക്കീസ് ബാവയെ മണർകാട് പള്ളിയില്‍ കയറ്റിയതുപോലുള്ള സംഭവങ്ങള്‍ ആവർത്തിക്കില്ലെന്നും മുഖ്യമന്ത്രി സഭാ അധ്യക്ഷന് ഉറപ്പ് നല്‍കിയെന്ന് സഭ അറിയിച്ചു.

ഇടഞ്ഞുനിന്ന സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് മുന്നില്‍ ചർച്ചകളുടെ വാതില്‍ തല്‍ക്കാലത്തേക്ക് സഭ അടയ്ക്കപ്പെടുകയാണ്. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പത്രിയാക്കിസ് ബാവയെ മണർകാട് പള്ളിയില്‍ കയറ്റാൻ സർക്കാർ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമപദേശമാണ് സഭയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചത്. 

നിയമപദേശം രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കുന്ന സഭ അതില്‍ പരിശോധന നടന്ന ശേഷം ചർച്ച മതിയെന്നാണ് നിലപാട് എടുത്തത്. ചർച്ചയോട് മുഖം തിരിച്ചെങ്കിലും പാത്രിയാർക്കീസ് ബാവയെ മണർകാട് പള്ളിയില്‍ കയറ്റിയത് പോലുള്ള സംഭവങ്ങള്‍ ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സഭ വാർത്താക്കുറിപ്പില്‍ അറിയിച്ചു.

അതിനിടെ, ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യമന്ത്രി വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സർക്കാരിനും യാക്കോബായ സഭയ്ക്കുമെതിരെ അതിരൂക്ഷ വിമർശനവും ഉയർത്തിയിരുന്നു

. അധികാരമില്ലാത്ത സ്ഥലത്ത് കയറുന്നത് കവർച്ചക്കാരും, നിയമം അനുസരിക്കാത്തവർ രാജ്യദ്രോഹികളും, അതിന് ഏത് സർക്കാർ ഒത്താശ ചെയ്താലും ശക്തമായി പ്രതികരിക്കും എന്നുമായിരുന്നു പരാമർശം. ഏതായാലും മുഖ്യമന്ത്രി ആയശേഷം രണ്ടാം തവണയും ദേവലോകത്തെത്തിയ വി ഡി സതീശന് മുന്നില്‍ കീറാമുട്ടിയായി സഭാ തർക്കം തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network