മൂന്നാര്‍: പ്രസവിച്ച ഉടന്‍ നവജാതശിശുവിനെ പൊതു ശൗചാലയത്തിലെ ക്ലോസറ്റില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ പിടികൂടി. സംഭവത്തില്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം മൂന്നാര്‍ ടൗണിലെ തിരക്കേറിയ പൊതുശൗചാലയത്തിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് യുവതി ഇവിടെ എത്തിയത്. ശൗചാലയത്തിലെ ക്ലോസറ്റില്‍ രക്തം പുരണ്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.കുഞ്ഞിന്റെ കരച്ചില് കേട്ടെത്തിയ സ്ത്രീയാണ് ക്ലോസറ്റിനുള്ളില്‍ കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് മറ്റൊരു സ്ത്രീയുടെ സഹായത്തോടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ സമീപത്തെ ശൗചാലയത്തില്‍നിന്ന് ഇറങ്ങിവന്ന യുവതിയോട് സംഭവത്തെക്കുറിച്ച് ചോദിച്ചെങ്കിലും അവര്‍ നിഷേധിച്ചു
എന്നാല്‍ യുവതിയുടെ വസ്ത്രത്തില്‍ രക്തക്കറ കണ്ടതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് യുവതിയെ തടഞ്ഞുവെച്ച് കുഞ്ഞിനൊപ്പം മുന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.