ഇന്നും നിരോധനാജ്ഞ, ചക്കക്കൊമ്പൻ ദൗത്യം: രണ്ടാം ദിനത്തിൽ നിർണായക പുരോഗതി, ആനയെ കണ്ടെത്തി,

ഇന്നും നിരോധനാജ്ഞ, ചക്കക്കൊമ്പൻ ദൗത്യം: രണ്ടാം ദിനത്തിൽ നിർണായക പുരോഗതി, ആനയെ കണ്ടെത്തി,

ഇടുക്കി: ചിന്നക്കനാലിൽ ഭീതിപരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യത്തിന്റെ രണ്ടാം ദിനത്തിൽ നിർണ്ണായക പുരോഗതി.

ദൗത്യത്തിന്റെ തുടക്കത്തിൽ തന്നെ ആനയെ കണ്ടെത്താൻ (ലൊക്കേറ്റ് ചെയ്യാൻ) സംഘത്തിന് സാധിച്ചു. ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റ് ഭാഗത്തിന് സമീപമാണ് നിലവിൽ ചക്കക്കൊമ്പനുള്ളത്. ട്രാക്കിംഗ് ടീം ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഡ്രോൺ ഉപയോഗിച്ചും ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

രാവിലെ എട്ട് മണിക്ക് മുൻപായി ആനയെ കണ്ടെത്തുക എന്നതായിരുന്നു ദൗത്യസംഘത്തിന്റെ ലക്ഷ്യം. ഇതിന് പിന്നാലെ മയക്കുവെടി വെക്കുന്നതിനായുള്ള ഡാർട്ടിംഗ് ടീം ഉടൻ തന്നെ മേഖലയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ പെയ്താൽ ദൗത്യം നീട്ടിവയ്‌ക്കേണ്ടി വരും.

 ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുന്ന പുല്ലും, ശക്തമായ കാറ്റും, കാഴ്ച മറയ്ക്കുന്ന കനത്ത മഞ്ഞും ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മേഖലയിലെ 6 വാർഡുകളിൽ ഇന്നും നിരോധനാജ്ഞ തുടരുകയാണ്.

ദൗത്യത്തിന്റെ ആദ്യ ദിനമായ ഇന്നലെ വൈകീട്ട് 3.38-ന് ചക്കക്കൊമ്പന് നേരെ മയക്കുവെടി വെച്ചിരുന്നു. എന്നാൽ മയങ്ങാതെ നിന്ന കൊമ്പൻ കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. പിന്നീട് ചിന്നക്കനാൽ കുടി സെറ്റിൽമെന്റ് ഭാഗത്താണ് ആനയെ അവസാനമായി കണ്ടത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ചെമ്പകത്തൊഴുകുടി ഭാഗത്ത് ആനയെ വീണ്ടും കണ്ടെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network