നോളജ് വാലി: സുപ്രധാന ബില്ലുമായി സംസ്ഥാന സര്‍ക്കാര്‍, ലക്ഷ്യം ഉന്നതവിദ്യാഭ്യാസ രംഗത്തെ വൻ മാറ്റത്തിന്,

നോളജ് വാലി: സുപ്രധാന ബില്ലുമായി സംസ്ഥാന സര്‍ക്കാര്‍, ലക്ഷ്യം ഉന്നതവിദ്യാഭ്യാസ രംഗത്തെ വൻ മാറ്റത്തിന്,

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസത്തിനൊപ്പം വ്യവസായ നിക്ഷേപങ്ങൾക്കും അവസരം തുറന്ന് സംസ്ഥാനത്ത് നോളജ് വാലി വരുന്നു.

വിദേശ സർവകലാശാലകളുടെ ക്യാമ്പസ്, പുതിയ കമ്പനികൾ, പുത്തൻ കോഴ്സുകൾ അടക്കം അടിമുടി മാറ്റം നിർദ്ദേശിക്കുന്ന പുതിയ ബിൽ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഭൂമി കൈമാറ്റത്തിനും സ്ഥാപനങ്ങൾ തുടങ്ങാനും ഇളവുകളുമുണ്ടാകും.

നോളജ് വാലിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിമുടി പൊളിച്ചെഴുത്താണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. വിഡി സതീശൻ്റെ ബജറ്റിൽ സൂചിപ്പിച്ച നോളജ് വാലിയുടെ വിശദാംശങ്ങൾ അടങ്ങിയ കരട് ബില്ലിൽ ഉള്ളത് സമഗ്ര മാറ്റങ്ങളാണ്.

വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമൊപ്പം വ്യവസായ നിക്ഷേപങ്ങളും പുതിയ കമ്പനിയുമൊക്കെയായുള്ള പ്രത്യേക വാലിയാണ് വരുന്നത്. എഐ, ഡീപ്പ് ടെക്, ലൈഫ് സയൻസ്, മറൈൻ സയൻസ്, എയ്റോ സ്പേസ്, ഐടി ബയോ ടെക്നോളജി അടക്കം പുതിയ കോഴ്സുകൾ പഠിപ്പിക്കുന്ന ദേശീയ-വിദേശ സ്ഥാപനങ്ങൾ, ഗവേഷണ ഫലങ്ങൾ വഴി തുടങ്ങുന്ന വ്യവസായ സ്ഥാപനങ്ങൾ, അത് വഴി തൊഴിലവസരങ്ങൾ അങ്ങിനെ പോകുന്നു ആശയം. ഭൂമി ഏറ്റെടുക്കൽ ഉദാരമാകും. 

സർക്കാർ ഏറ്റെടുത്ത് നൽകും. അല്ലെങ്കിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ലാൻഡ് പൂൾ നടത്തും. കിൻഫ്രയുടെ കൈവശം ഉപയോഗിക്കാതെയുള്ള ഭൂമി അടക്കം വാലിക്കുള്ള സാധ്യതയാണ്. അനുമതികൾ അതിവേഗത്തിലാക്കാൻ ഏകജാലക സംവിധാനം ഒരുക്കും. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസിലും കെട്ടിട നികുതിയിലും നിക്ഷേപകർക്ക് ഇളവുണ്ടാകും. നോളജ് വാലിക്ക് അതോറിറ്റിയുണ്ടാകും.

മുഖ്യമന്ത്രിയാണ് പദ്ധതിയുടെ അധ്യക്ഷൻ. ഉന്നത വിദ്യാഭ്യാസ-ഐടി, വ്യവസായ-കായിക മന്ത്രിമാർ ഉപാധ്യക്ഷന്മാരാകും. കേരളത്തിലെ വിദ്യാർത്ഥികളുടെ പുറത്തേക്കുള്ള ഒഴുക്ക് തടയലാണ് ലക്ഷ്യമെന്ന് സർക്കാർ പറയുന്നു. നോളജ് വാലിക്കൊപ്പം ബില്ലിലുള്ള സ്വകാര്യ സർവ്വകലാശാല ബില്ലിലുമുണ്ട് മാറ്റങ്ങൾ. 

ഇടത് കാലത്ത് സിപിഎം-സിപിഐ തർക്കത്തെ തുടർന്ന് ഒഴിവാക്കിയ വിസിറ്റർ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസമന്ത്രിയാണ് വിസിറ്റർ. സ്ഥാപനം തുടങ്ങാൻ 20 ഏക്കർ വേണ്ട 10 ഏക്കർ മതി. 25 കോടി ട്രഷറി നിക്ഷേപമെന്ന വ്യവസ്ഥയില്ല. നിക്ഷേപ തുക സർക്കാർ നിശ്ചയിക്കും. 

ആകെ സീറ്റിൽ 25 ശതമാനം കേരളത്തിൽ താമസമുള്ള വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും. സംവരണ വ്യവസ്ഥകളും പാലിക്കണം നോളജ് വാലി വിദ്യാഭ്യാസ രംഗത്തെ കുതിച്ചു ചാട്ടത്തിനെന്നാണ് സർക്കാർ വിശദീകരണം. 

പക്ഷെ റിയൽ എസ്റ്റേറ്റ് കമ്പനികളെ സഹായിക്കൽ, പൊതുവിദ്യാഭ്യാസമേഖലയിൽ നിന്നുള്ള പിന്മാറ്റം, വിദ്യാഭ്യാസം കച്ചവടവൽക്കരണം അടക്കമുള്ള ആരോപണങ്ങളും ഉയരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network