സങ്കീര്‍ണ്ണ ശസ്ത്രക്രിയ: യുവാവിന്റെ ശരീരത്തില്‍ നിന്ന് നാലടിയോളം നീളമുള്ള ഷവര്‍ പൈപ്പ് പുറത്തെടുത്ത് ഡോക്ടര്‍മാര്‍,

സങ്കീര്‍ണ്ണ ശസ്ത്രക്രിയ: യുവാവിന്റെ ശരീരത്തില്‍ നിന്ന് നാലടിയോളം നീളമുള്ള ഷവര്‍ പൈപ്പ് പുറത്തെടുത്ത് ഡോക്ടര്‍മാര്‍,

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരിലുള്ള മഥുരദാസ് മാത്തൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സങ്കീര്‍ണ്ണമായ അടിയന്തര ശസ്ത്രക്രിയയിലൂടെ യുവാവിന്റെ ശരീരത്തില്‍ നിന്ന് ഏകദേശം നാലടി നീളമുള്ള ഷവര്‍ പൈപ്പ് വിജയകരമായി പുറത്തെടുത്തു.

ശുചിമുറി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ യുവാവിന്റെ ശരീരത്തില്‍ കുത്തിക്കയറ്റിയ പൈപ്പാണ് പുറത്തെടുത്തത്. നവംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. യുവാവിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ശുചിമുറി ഒരു സംഘം യുവാക്കള്‍ ഉപയോഗിച്ചിരുന്നു. ഇത് യുവാവ് ചോദ്യം ചെയ്യുകയും പിന്നീടിത് സംഘര്‍ഷമാകുകയും ചെയ്യുകയായിരുന്നു.

ഇതിനിടെ യുവാവിനെ വളഞ്ഞ സംഘം ശുചിമുറിയിലെ ഷവര്‍ഹെഡ് പറിച്ചെടുത്ത് യുവാവിന്‍റെ മലദ്വാരത്തിലൂടെ നാലടിയോളം നീളമുള്ള ഷവര്‍ഹെഡ് കുത്തിക്കയറ്റുകയായിരുന്നു. യുവാവിന്‍റെ വന്‍കുടലിന് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് ബന്ധുക്കളാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 ഷവര്‍ഹെഡ് അകത്തേക്ക് പ്രവശിച്ച മാര്‍ഗത്തിലൂടെ പുറത്തെടുക്കുന്നത് കൂടുതല്‍ പരുക്കുകള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ശസ്ത്രക്രിയയിലൂടെയാണ് ഷവര്‍ഹെഡ് പുറത്തെടുത്തത്.

പരുക്കേറ്റ യുവാവോ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ലെങ്കിലും ആശുപത്രി റിപ്പോര്‍ട്ട് പ്രകാരം പൊലീസ് കേസെടുക്കുകയാണ്. കേസില്‍ അന്വേഷണം പുരോഗമിച്ച് വരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network