ജമ്മു കശ്മീർ: അന്താരാഷ്‌ട്ര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ പൗരനെ സാഹസികമായി പിടികൂടി നാട്ടുകാർ സുരക്ഷാസേനയ്‌ക്ക് കൈമാറി.
ജമ്മു കശ്മീരിലെ അർണിയ സെക്ടറിലാണ് സംഭവം. ഹരപ്പീർ പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട 20കാരനെയാണ് കഴിഞ്ഞ ദിവസം രാവിലെ ഗ്രാമവാസികള്‍ തടഞ്ഞുവെച്ചത്.പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ജറൻവാല സ്വദേശിയായ അവൈസ് റാസയാണ് പിടിയിലായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. തുടർന്ന് ഇയാളെ സുരക്ഷാസേനയ്‌ക്ക് കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
അതിർത്തിയില്‍ സൈന്യത്തിനൊപ്പം ജാഗ്രതയോടെ കാവല്‍ നില്‍ക്കുന്ന പ്രദേശവാസികളുടെ ഇടപെടല്‍ ശ്രദ്ധേയമായി.
നുഴഞ്ഞുകയറ്റത്തിനെതിരെയും പാകിസ്ഥാൻ പിന്തുണയുള്ള ഭീകരവാദത്തിനെതിരെയും ജമ്മു കശ്മീരിലെ ജനങ്ങള്‍ ജാഗ്രത പുലർത്തുന്നതിന്റെ ഉദാഹരണമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. അതിർത്തി സുരക്ഷയില്‍ സാധാരണ ജനങ്ങളുടെ പങ്കാളിത്തവും വീണ്ടും ശ്രദ്ധ നേടുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.