അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് 26.33 ലക്ഷം രൂപ തട്ടി; ബിജോ ഫിലിപ്പ് പിടിയിൽ

അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് 26.33 ലക്ഷം രൂപ തട്ടി; ബിജോ ഫിലിപ്പ് പിടിയിൽ

ചെറുതോണി: വിദേശത്ത് ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ റാന്നി സ്വദേശിയെ മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി പ്ലാത്തോട്ടത്തിൽ ബിജോ ഫിലിപ്പാണ് (ബിജോ) പിടിയിലായത്.

തോപ്രാംകുടി സ്വദേശിനിയായ വീട്ടമ്മയുടെ മകൾക്ക് അയർലണ്ടിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി 26.33 ലക്ഷം രൂപയും സർട്ടിഫിക്കറ്റുകളും കൈക്കലാക്കിയത്. മാസങ്ങൾ പിന്നിട്ടിട്ടും ജോലിയോ നൽകിയ പണമോ ലഭിക്കാതായതോടെ വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇയാൾ മുൻപും സമാനമായ രീതിയിൽ വിദേശ തൊഴിൽ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൂജപ്പുര, റാന്നി സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പ് കേസിൽ പ്രതി നേരത്തെ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി തട്ടിപ്പ് കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.

ഇടുക്കി ഡിവൈ.എസ്.പി കെ.ആർ. മോഹൻദാസിന്റെ നിർദേശപ്രകാരം മുരിക്കാശേരി എസ്.എച്ച്.ഒ ജി. പ്രവീൺ, എ.എസ്‌.ഐ ബിനു സെബാസ്റ്റ്യൻ, എസ്.സി.പി.ഒ മനോജ് വർഗീസ്, സി.പി.ഒ അനുമോൾ മാത്യു എന്നിവരടങ്ങിയ സംഘമാണ് റാന്നിയിലെത്തി പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network