ഒടുവില്‍ മന്ത്രിതല ഇടപെടൽ : അയർലൻഡിൽ നിന്നെത്തി ബെൻഡിഗോയിൽ താമസമാക്കിയ മലയാളി കുടുംബത്തിന് ഓസ്ട്രേലിയയിൽ സ്ഥിര താമസാനുമതി

ഒടുവില്‍ മന്ത്രിതല ഇടപെടൽ : അയർലൻഡിൽ നിന്നെത്തി ബെൻഡിഗോയിൽ താമസമാക്കിയ മലയാളി കുടുംബത്തിന് ഓസ്ട്രേലിയയിൽ സ്ഥിര താമസാനുമതി

മെൽബൺ -മാസങ്ങൾ നീണ്ട കടുത്ത ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട്, വിക്ടോറിയയിലെ ബെൻഡിഗോയിൽ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി,  മലയാളി കുടുംബത്തിന് ഓസ്ട്രേലിയൻ സർക്കാർ പെർമനന്റ് റസിഡൻസി (PR) അനുവദിച്ചു.

അയർലൻഡിൽ നിന്നുമെത്തി ബെൻഡിഗോയിൽ സ്ഥിരതാമസമാക്കിയ ഷെഫ് ജിനീഷ് ജോസഫിനും എമർജൻസി ഡിപ്പാർട്ട്മെന്റ് നഴ്സായ ക്രിസ്റ്റീൻ ആന്റണി ദാസിനും കുടുംബത്തിനുമാണ് മന്ത്രിതല പ്രത്യേക ഇടപെടലിലൂടെ ആശ്വാസകരമായ തീരുമാനം ലഭിച്ചത്.

2023-ലാണ് ഇവർ അയർലൻഡിൽ നിന്നും ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള ബെൻഡിഗോയിലേക്ക് കുടിയേറിയത്. മേഖലയിലെ പ്രമുഖ ആശുപത്രിയിൽ ക്രിസ്റ്റീൻ നഴ്സായും ജിനീഷ് ഷെഫായും ജോലി ചെയ്തുവരികയായിരുന്നു. എന്നാൽ, ഇവരുടെ ആറുവയസ്സുകാരനായ മകൻ ജാസിയേലിന് ജന്മനായുള്ള വളർച്ചാ വൈകല്യങ്ങളും (Developmental challenges) ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഇമിഗ്രേഷൻ വകുപ്പ് സ്ഥിരതാമസ അപേക്ഷ നിരസിച്ചതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്.

അയർലൻഡിൽ നിന്ന് സബ്‌ക്ലാസ് 482 വിസയ്ക്കായി അപേക്ഷിച്ചപ്പോൾ തന്നെ മകന്റെ ഭിന്നശേഷി സംബന്ധിച്ച വിവരങ്ങൾ ഇവർ ഓസ്ട്രേലിയൻ ഇമിഗ്രേഷൻ അധികൃതർക്ക് മുൻപാകെ രേഖാമൂലം വെളിപ്പെടുത്തിയിരുന്നു. എങ്കിലും, ഒരു കുട്ടിയുടെ ചികിത്സയ്ക്കോ പരിചരണത്തിനോ രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനത്തിലൂടെ ഭാവിയിൽ വലിയ തുക ബാധ്യതയായി വരും എന്ന കർശന കുടിയേറ്റ നിബന്ധന ചൂണ്ടിക്കാട്ടി അധികൃതർ പി.ആർ അപേക്ഷ തള്ളുകയായിരുന്നു. ഇതോടെ കുടുംബം നാടുകടത്തൽ ഭീഷണി നേരിട്ടു.

തുടർന്ന് കുടുംബത്തിന് സ്ഥിരതാമസാനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രവാസികൾക്കിടയിലും തദ്ദേശീയ സമൂഹത്തിലും ശക്തമായ ജനപിന്തുണ രൂപപ്പെടുകയും വിപുലമായ ഒപ്പുശേഖരണം നടത്തുകയും ചെയ്തു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇമിഗ്രേഷൻ മന്ത്രിക്ക് നിവേദനവും സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം പ്രത്യേകമായി പരിഗണിച്ച് ഇമിഗ്രേഷൻ സഹമന്ത്രി മാറ്റ് തിസിൽത്ത്‌വെയ്റ്റ് നടത്തിയ ഇടപെടലിലൂടെയാണ് (Section 351) കുടുംബത്തിന് സ്ഥിരതാമസാനുമതി നൽകാൻ ഉത്തരവായത്.

പ്രതിസന്ധി ഘട്ടത്തിൽ തുണയായ മുഴുവൻ ആളുകൾക്കും പ്രവാസി സമൂഹത്തിനും നന്ദി രേഖപ്പെടുത്തുന്നതായി ജിനീഷും ക്രിസ്റ്റീനും വ്യക്തമാക്കി. കുഞ്ഞിന്റെ തുടർചികിത്സയ്ക്കും ഭാവിക്കും വലിയ ഉറപ്പ് നൽകുന്നതാണ് ഈ തീരുമാനമെന്നും ഇരുവരും കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network