യൂട്യൂബർ മുംതാസ് അബ്ദുൽ സലാം പോക്‌സോ കേസിൽ അറസ്റ്റിൽ

യൂട്യൂബർ മുംതാസ് അബ്ദുൽ സലാം പോക്‌സോ കേസിൽ അറസ്റ്റിൽ

തൃപ്പൂണിത്തുറ: യൂട്യൂബർ മുംതാസ് അബ്ദുൽ സലാം പോക്‌സോ കേസിൽ അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും മാതാവിനെയും ലൈംഗികമായി അധിക്ഷേപിച്ച കേസിൽ പ്രമുഖ യൂട്യൂബർ തിരുവനന്തപുരം സ്വദേശിനി മുംതാസ് അബ്ദുൽ സലാമിനെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തു.  ഇന്ന്‌ (18 ഒക്ടോബർ 2026 ) രാവിലെ പത്ത് മണിയോടെയാണ് ഇവരുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

പരാതിക്കാരായ അമ്മയുടെയും മകന്റെയും ചിത്രങ്ങൾ ഫേസ്ബുക്കിൽ നിന്ന് ശേഖരിച്ച ശേഷം, മുംതാസ് തന്റെ 'വോയ്‌സ് ഓഫ് ട്രൂത്ത്' (Voice of Truth) എന്ന യൂട്യൂബ് ചാനലിലൂടെ ഗുരുതരമായ ലൈംഗികാധിക്ഷേപങ്ങളും അസഭ്യവർഷവും നടത്തുകയായിരുന്നുവെന്നാണ് പരാതി. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഇരകളായ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ പോലീസ് FIR നമ്പർ 0591/26 പ്രകാരം പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും ഐടി ആക്ടും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network