0
ഞായറാഴ്ച, ഒക്ടോബർ 04, 2026
സ്റ്റോക്ക്-ഓൺ-ട്രെന്റ് : കഠിനമായ ക്യാൻസർ രോഗബാധയെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്ന യുകെ മലയാളി വിനു പോൾ (37) അന്തരിച്ചു. ശനിയാഴ്ച കൊച്ചി ലേക്‌ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം.
യുകെയിലെ സ്റ്റോക്ക്-ഓൺ-ട്രെന്റ് വാട്ടർ ഹെയ്‌സിൽ താമസിച്ചിരുന്ന കോട്ടയം അയർക്കുന്നം സ്വദേശിയാണ് വിനു പോൾ. ശനിയാഴ്ച യുകെ സമയം വൈകിട്ട് നാലോടെ കൊച്ചി ലേക്‌ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം.
സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന വിനുവും കുടുംബവും അടുത്തിടെയാണ് യുകെയിലെത്തിയത്. നോർത്ത് മിഡ്‌ലാൻഡ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു വിനു. ഭാര്യ ഷെറിൻ ഇതേ ആശുപത്രിയിലെ ഐടിയു വിഭാഗത്തിൽ നഴ്സാണ്.
കഠിനമായ വയറുവേദനയെത്തുടർന്ന് മാസങ്ങൾക്ക് മുൻപ് യുകെയിൽ ചികിത്സ തേടിയെങ്കിലും പ്രാഥമിക പരിശോധനകളിൽ രോഗം കണ്ടെത്താനായിരുന്നില്ല. തുടർന്ന് ആരോഗ്യനില മോശമായതിനെത്തുടർന്ന് ജൂലൈ അവസാനത്തോടെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തി.
കോട്ടയം കാരിത്താസ് ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് രോഗം അവസാന ഘട്ടത്തിലെത്തിയ ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി ലേക്‌ഷോർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിനുവിന് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ഓഗസ്റ്റിൽ ഷെറിനും മക്കളും നാട്ടിലെത്തിയിരുന്നു.
ഭാര്യ: ഷെറിൻ.
മക്കൾ: നാഥൻ (9), യോഹൻ (7), ഇഹാൻ (5).
സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30-ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.