സ്വപ്നങ്ങൾ ബാക്കിയാക്കി മടക്കം; പ്രവാസി ജെനി ജോളി ജോൺസൺ അന്തരിച്ചു

സ്വപ്നങ്ങൾ ബാക്കിയാക്കി മടക്കം; പ്രവാസി ജെനി ജോളി ജോൺസൺ അന്തരിച്ചു

ന്യൂണിറ്റൻ :  ഉപരിപഠനാർഥം യുകെയിലെത്തിയ മലയാളി ജെനി ജോളി ജോൺസൺ (35) വാർവിക്‌ഷയറിലെ നനീട്ടനിൽ (Nuneaton) അന്തരിച്ചു. 


രക്താർബുദ (ലൂക്കീമിയ) ചികിത്സയിലിരിക്കെ അണുബാധയെത്തുടർന്ന് നനീട്ടനിലെ ജോർജ് എലിയറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന ജെനി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

​ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് പ്ലാന്തറയിൽ വീട്ടിൽ നിതിൻ വർഗീസിന്റെ ഭാര്യയാണ്. കൊല്ലം കരുനാഗപ്പള്ളി കന്നേറ്റി സ്വദേശികളായ പൗലോസ് ജോൺസന്റെയും ജോളമ്മ ജോൺസന്റെയും ഏക മകളാണ് ജെനി.​മക്കൾ: നഥാനിയേൽ (7), ജൊവാന (4).

​നാട്ടിൽ ദന്തഡോക്ടറായിരുന്ന ജെനി 2023-ലാണ് വെയിൽസിലെ സ്വാൻസി യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി പബ്ലിക് ഹെൽത്ത് പഠനത്തിനായി യുകെയിലെത്തിയത്. തുടർന്ന് പഠനം പൂർത്തിയാക്കി നനീട്ടനിൽ ഡെന്റൽ അസിസ്റ്റന്റായി മൂന്ന് വർഷത്തെ സ്പോൺസർഷിപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. അഞ്ചുമാസം മുൻപാണ് ജെനിയുടെ മാതാപിതാക്കളായ പൗലോസും ജോളമ്മയും യുകെയിലെത്തിയത്. മിഡ്‌ലാൻഡ്സ് ഹെർമ്മോൻ മാർത്തോമാ പള്ളിയിലെ അംഗങ്ങളാണ് നിതിനും കുടുംബവും.

​ജെനിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. യുകെയിലെ പൊതുദർശനവും നാട്ടിലെ സംസ്കാര ചടങ്ങുകളുടെ തീയതിയും പിന്നീട് അറിയിക്കും.

ജെനിയുടെ അപ്രതീക്ഷിത വിയോഗത്തിൽ യുകെയിലെ മലയാളി സമൂഹം അഗാധമായ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !