സൺഷൈൻ കോസ്റ്റ്: ആശുപത്രിയിലെ കാർ പാർക്കിങ്ങിൽ വെച്ച് പൂർണ ഗർഭിണിയായ യുവതിയുടെ പ്രസവമെടുത്ത് അത്യാഹിത വിഭാഗം നഴ്സ്.
സൺഷൈൻ കോസ്റ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ എമർജൻസി ടീം (MET) ക്ലിനിക്കൽ നഴ്സായ സിന്ധുവാണ് സമയോചിതമായ തീരുമാനത്തിലൂടെ അമ്മയ്ക്കും കുഞ്ഞിനും തുണയായത്.
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് അടിയന്തര പരിചരണം നൽകുന്ന ദൗത്യസംഘത്തിന്റെ ഭാഗമാണ് സിന്ധു. ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ പ്രസവവേദന കൊണ്ട് പുളയുന്ന ഒരു ഗർഭിണിയെക്കുറിച്ച് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സംഘം ഉടൻ സ്ഥലത്തെത്തിയത്. പ്രസവവാർഡിലേക്ക് മാറ്റാൻ പോലും സമയം ലഭിക്കാത്ത വിധം പ്രസവം കാർ പാർക്കിങ്ങിൽ വെച്ച് തന്നെ നടക്കുമെന്ന അവസ്ഥയായിരുന്നു അവിടെ.
“ആശുപത്രി വാർഡിലേക്ക് മാറ്റാൻ സമയമില്ലെന്ന് വ്യക്തമായതോടെ, കാർ പാർക്കിങ്ങിൽ വെച്ച് തന്നെ പ്രസവമെടുക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു,” എന്ന് സിന്ധു വ്യക്തമാക്കി. “കുഞ്ഞിനെ സുരക്ഷിതമായി കൈകളിലേക്ക് സ്വീകരിച്ചു. ശ്വാസതടസ്സമില്ലെന്ന് ഉറപ്പുവരുത്തുകയും ആവശ്യമായ പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. നിമിഷങ്ങൾക്കകം കുഞ്ഞ് കരഞ്ഞത് കേട്ടപ്പോഴാണ് ശ്വാസം നേരെ വീണത്,” അവർ കൂട്ടിച്ചേർത്തു.
സമ്മർദ്ദകരമായ സാഹചര്യത്തിലും മനസ്സാന്നിധ്യം കൈവിടാതെ കൃത്യമായ തീരുമാനങ്ങളെടുക്കാനും വൈദ്യസഹായം ഉറപ്പാക്കാനും മുന്നിൽ നിന്ന സിന്ധുവിനും മെഡിക്കൽ എമർജൻസി ടീമിനും ആശുപത്രി അധികൃതരും നാട്ടുകാരും പ്രശംസയറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.