0
ചൊവ്വാഴ്ച, ഒക്ടോബർ 20, 2026
ഓറഞ്ച് (NSW): മകളെയും കുടുംബത്തെയും സന്ദർശിക്കാൻ ഓസ്‌ട്രേലിയയിലെത്തിയ പാലാ കൊല്ലപ്പള്ളി അന്തിനാട് ഓമ്പിള്ളിൽ വടക്കൻ വീട്ടിൽ ജോർജ് തോമസ് (69) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിലുള്ള മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
മകൾ ആൻ മരിയ ജോർജിനെയും കുടുംബത്തെയും സന്ദർശിക്കാനും പേരക്കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനുമായി രണ്ട് മാസത്തെ സന്ദർശക വിസയിലാണ് അദ്ദേഹം ഓസ്‌ട്രേലിയയിലെത്തിയത്.
ഭാര്യ: വത്സമ്മ ജോർജ്. മകൾ: ആൻ മരിയ ജോർജ്. മരുമകൻ: ടോം തോമസ്.
അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ഓറഞ്ചിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.