കൊല്‍ക്കത്ത: ക്രോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി.
പാറ്റകളെയും 'ദിമാഗി നക്സലുകളെയും തുക്ഡെ തുക്ഡെ' സംഘങ്ങളെയും പെരുകാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളില്‍ നടന്ന ഒരു ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സിജെപി പാര്‍ട്ടിയുടെ സ്വാധീനത്തെ കീടങ്ങളുടെയും കൊറോണ വൈറസിന്റെയും വ്യാപനത്തോട് കഴിഞ്ഞ ദിവസം അദ്ദേഹം ഉപമിച്ചിരുന്നു.കൊറോണ വൈറസിനെപ്പോലെ പടര്‍ന്നു പിടിക്കാന്‍ നോക്കുന്ന പാറ്റകള്‍, മൂട്ടകള്‍, തുക്ഡെ തുക്ഡെ സംഘങ്ങള്‍ തുടങ്ങിയ തിന്മകള് പെരുകാന്‍ ശ്രമിക്കുകയാണ്. അതിനു നേര്‍ക്കാണ് കീടനാശിനി അടിക്കേണ്ടി വരുന്നത് എന്നായിരുന്നു സുവേന്ദു പറഞ്ഞത്. സിജെപിക്കൊപ്പം മമതാ ബാനര്‍ജിയെയും ഇടതുപക്ഷത്തെയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ബംഗാളിന്റെ പൈതൃകവും സംസ്ക്കാരവും തകര്‍ക്കാനാണ് ഇരുകൂട്ടരും ശ്രമിച്ചത്.
ബംഗാളിലെ മുന്‍ സര്‍ക്കാരിന് ദേശീയതയെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. പ്രീണന രാഷ്ട്രീയം കളിച്ച അവര്‍ സംസ്ഥാനത്തെ ഒരു 'ഗ്രേറ്റര്‍ ബംഗ്ലാദേശ്' ആക്കി മാറ്റാന്‍ ശ്രമിച്ചു. അതുകൊണ്ടാണ് അവര്‍ സംസ്ഥാനത്തിനായി പ്രത്യേക ഗാനം രചിച്ചതും പതാക രൂപകല്‍പ്പന ചെയ്തതും ബംഗ്ലാദേശിന്റെ മുദ്രാവാക്യമായ 'ജോയ് ബംഗ്ലാ' കടമെടുത്തതെന്നും സുവേന്ദു പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.