അരിസോണ: അമേരിക്കയിലെ അരിസോണയില്‍ മരിച്ചെന്ന് ഡോക്ടർ പ്രഖ്യാപിച്ച 18 മാസം പ്രായമുള്ള കുഞ്ഞിനെ അഞ്ചര മണിക്കൂറിന് ശേഷം ആശുപത്രി മോർച്ചറിയില്‍ ജീവനോടെ കണ്ടെത്തി.
മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി മോർച്ചറിയിലേക്ക് മാറ്റിയ മകൻ വിൻസെന്‍റിന് അന്ത്യ ചുംബനം നല്‍കാനായി മോർച്ചറിയിലെത്തിയ അമ്മ അലക്സസ് ഫിയോർഡിലിനോ, മകൻ ശ്വാസമെടുക്കുന്നത് പോലെ തോന്നി. എന്നാല്‍, അത് തന്‍റെ തോന്നലാകാമെന്ന് കരുതിയ അവർ ഡോക്ടർമാരുടെ വാക്കുകള്‍ വിശ്വസിക്കുകയായിരുന്നെന്ന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.കണ്ടെത്തിയത് നീന്തല്‍ക്കുളത്തില്‍
രാവിലെ കുടുംബത്തിന്‍റെ നീന്തല്‍ക്കുളത്തില്‍ മുഖം താഴേക്ക് കിടക്കുന്ന നിലയിലായിരുന്നു വിൻസെന്‍റിനെ വീട്ടുകാർ കണ്ടെത്തിയത്. പിന്നാലെ അവനെ അടുത്തുള്ള ഗില്‍ബെർട്ടിലെ മെഴ്‌സി ഗില്‍ബെർട്ട് മെഡിക്കല്‍ സെന്‍ററിലെത്തിച്ചു.
വൈകിട്ട് 6.20 ന് ഡോക്ടർ കുട്ടിയുടെ മരണം പ്രഖ്യാപിച്ചു. കുഞ്ഞിന്‍റെ രക്തത്തിലെ അമ്ലതയും ആരോഗ്യനിലയും വിശദീകരിച്ച ഡോക്ടർമാർ തുടർചികിത്സ ഫലപ്രദമാകില്ലെന്ന് അറിയിച്ചതായി അമ്മ പറഞ്ഞു. കുഞ്ഞ് ശ്വസിക്കുന്നതുപോലെ തോന്നിയെന്ന കുടുംബത്തിന്‍റെ ആശങ്കയും അന്ന് പരിഗണിച്ചില്ലെന്ന് പിന്നീട് ആരോപണമുയർന്നു.
ജീവിതത്തിലേക്ക്!
എന്നാല്‍, രാത്രി മോർച്ചറിയില്‍നിന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മെഡിക്കല്‍ എക്സാമിനറുടെ ജീവനക്കാരനാണ് കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. വിവരം അറിഞ്ഞ മാതാപിതാക്കള്‍ ആശ്വാസത്തില്‍ നിലവിളിച്ചെന്നും ഉടൻ കുഞ്ഞിനെ ഫീനിക്സ് ചില്‍ഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റിയെന്നും അലക്സസ് പറഞ്ഞു.
കുഞ്ഞിന്‍റെ രക്തപരിശോധനാഫലം മരണപ്രഖ്യാപനത്തിന് ശേഷം ലഭിച്ചതാണെന്ന് മെഡിക്കല്‍ രേഖകള്‍ സൂചിപ്പിക്കുന്നതായി കുടുംബത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു. വൈകിട്ട് 6.20 -ന് മരണം പ്രഖ്യാപിച്ചപ്പോള്‍ നിർണായക പരിശോധനാഫലം ലഭിച്ചിരുന്നില്ലെന്നും അത് 6.38 -നാണ് വന്നതെന്നുമാണ് റിപ്പോർട്ടുകള്‍.
കുട്ടിയ്ക്ക് ഇപ്പോഴും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ആശുപത്രിയ്ക്കും ജീവനക്കാർക്കുമെതിരെ പരാതി നല്‍കുമെന്നും വിന്‍സെന്‍റിന്‍റെ കുടുംബം അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.