ചരിത്രത്തിൽ ആദ്യം: ഫോർട്ട് ഹുഡ് വെടിവെയ്പ്പ് കേസ്; പ്രതിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും,

ചരിത്രത്തിൽ ആദ്യം: ഫോർട്ട് ഹുഡ് വെടിവെയ്പ്പ് കേസ്; പ്രതിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും,

 വാഷിംഗ്ടൺ: അമേരിക്കയിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ 2009-ൽ 13 പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പ് കേസ് പ്രതിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാൻ തീരുമാനം.

യു.എസ് സൈന്യത്തിന്റെ ഫയറിംഗ് സ്ക്വാഡ് വഴി നടപ്പിലാക്കുന്ന വധശിക്ഷയാണ് ആദ്യമായി പൊതുജനങ്ങൾക്കായി ലൈവായി സംപ്രേഷണം ചെയ്യുന്നത്. അമേരിക്കൻ ചരിത്രത്തിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ സംഭവമാണിത്. മുൻ ആർമി സൈക്യാട്രിസ്റ്റായ നിദാൽ ഹസന്റെ വധശിക്ഷ ഡിസംബർ മൂന്നിനാണ് നടപ്പിലാക്കുന്നത്.

2009-ൽ ഇയാൾ കൂട്ടക്കൊല നടത്തിയ ടെക്സസിലെ അതേ സൈനിക താവളത്തിൽ വെച്ചുതന്നെയാണ് ശിക്ഷയും നടപ്പിലാക്കുക. 1945-നു ശേഷം യു.എസ് സൈന്യം നടത്തുന്ന ആദ്യ ഫയറിംഗ് സ്ക്വാഡ് വധശിക്ഷയാണിത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് പ്രതിക്ക് ഫയറിംഗ് സ്ക്വാഡ് വഴിയുള്ള വധശിക്ഷ ഉറപ്പാക്കിയത്.

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് പെന്റഗൺ വക്താവും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും സ്ഥിരീകരിച്ചു. കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നത് ആളുകൾ മനസ്സിലാക്കണമെന്നും അതിന്റെ ഭാഗമായാണ് വധശിക്ഷ പരസ്യമായി സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചതെന്നും ഹെഗ്‌സെത് വ്യക്തമാക്കി. 

അമേരിക്കയിൽ വധശിക്ഷകൾ ടെലിവിഷൻ വഴി സംപ്രേഷണം ചെയ്യുന്നത് കോടതികൾ തടഞ്ഞിട്ടുള്ളതാണ്. ലോകത്ത് മറ്റെവിടെയും ഇത്തരത്തിൽ വധശിക്ഷകൾ ലൈവായി സംപ്രേഷണം ചെയ്യുന്നില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

2013 ഓഗസ്റ്റിലാണ് സൈനിക ജുഡീരി ഫ് ഹസന് വധശിക്ഷ വിധിച്ചത്. 45 തവണ കൊലപാതകവും കൊലപാതകശ്രമവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. അറസ്റ്റിനിടയിൽ പൊലീസിന്റെ വെടിയേറ്റതിനെ തുടർന്ന് നിലവിൽ വീൽച്ചെയറിലാണ് ഇയാൾ കഴിയുന്നത്. ലെത്തൽ ഇൻജക്ഷൻ വഴിയുള്ള വധശിക്ഷകളിലെ നിയമതടസ്സങ്ങളും മറ്റു പ്രശ്നങ്ങളും കണക്കിലെടുത്താണ് ട്രംപ് ഭരണകൂടം ഫയറിംഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചത്.

അതേസമയം, വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്നതിനെതിരെ നിയമവിദഗ്ധർക്കിടയിലും വിമർശനം ഉയർന്നിട്ടുണ്ട്. ഇതൊരു അപൂർവ്വവും അസാധാരണവുമായ നടപടിയാണെന്ന് യേൽ ലോ സ്കൂൾ പ്രൊഫസറും സൈനിക നിയമ വിദഗ്ധനുമായ യൂജിൻ ഫിഡൽ പറഞ്ഞു. 

ഇത്തരത്തിലുള്ള പരസ്യപ്രദർശനം തടയാൻ പ്രതിക്ക് ഫെഡറൽ കോടതിയെ സമീപിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വധശിക്ഷ തത്സമയം കാണിക്കുന്നത് എന്തിനാണെന്നും അതിന്റെ ആവശ്യകതയെന്താണെന്നും ചരിത്രകാരനായ ജോനാഥൻ ലൂറിയും സംശയം പ്രകടിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network