കൊച്ചി: ഓണ്‍ലൈൻ മാധ്യമത്തില്‍ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പർശിക്കുകയും ചെയ്തെന്ന പരാതിയില്‍ ഓണ്‍ലൈൻ ചാനല്‍ ജീവനക്കാരൻ അറസ്റ്റില്‍.
കലൂർ ഫ്രീഡം റോഡിലെ ജെ എം അപ്പാർട്ട്മെന്‍റില്‍ താമസിക്കുന്ന രഞ്ജി വർഗീസ് (54) ആണ് അറസ്റ്റിലായത്. എറണാകുളം സെൻട്രല്‍ എസിപി സിബി ടോമിന്‍റെ നിർദേശപ്രകാരം മുളവുകാട് പൊലീസും എസിപിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് എറണാകുളത്തെ ബാറില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കേരള ട്രാവല്‍ മാർട്ട് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലില്‍ എത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റിയ പ്രതി യാത്രയ്ക്കിടെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പർശിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് പരാതി.
തുടർന്ന് യുവതി മുളവുകാട് പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത വിവരം അറിഞ്ഞതോടെ ഒളിവില്‍ പോയ പ്രതിയെ സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്. മുളവുകാട് എസ്‌എച്ച്‌ഒ എ നസീം, എസ്‌ഐ ഷാജി, എഎസ്‌ഐമാരായ സുനില്‍, ജലീല്‍, സിവില്‍ പൊലീസ് ഓഫിസർമാരായ പ്രശാന്ത്, ബാബു, അജിലേഷ്, വിബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.